Sorry, you need to enable JavaScript to visit this website.

കേശു ഈ വീടിന്റെ നാഥന്‍  ട്രെയിലര്‍ റിലീസായി 

ആലുവ- ജനപ്രിയ നായകന്‍ ദിലീപ് ഉര്‍വ്വശി എന്നിവര്‍  ആദ്യമായി ജോഡിയായി അഭിനയിക്കുന്ന  ' കേശു ഈ വീടിന്റെ നാഥന്‍ ' എന്ന ചിത്രത്തിന്റെ  ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ' കേശു ഈ വീടിന്റെ നാഥന്‍'. ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍,റിയാസ് മറിമായം,ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍,മോഹന്‍ ജോസ്,ഗണപതി,സാദ്ദീഖ്,പ്രജോദ് കലാഭവന്‍,ഏലൂര്‍ ജോര്‍ജ്ജ്,ബിനു അടിമാലി ,അരുണ്‍ പുനലൂര്‍,രമേശ് കുറുമശ്ശേരി,കൊല്ലംസുധി,നന്ദുപൊതുവാള്‍,അര്‍ജ്ജുന്‍ശങ്കര്‍,ഹുസൈന്‍ ഏലൂര്‍,ഷൈജോ അടിമാലി,മാസ്റ്റര്‍ ഹാസില്‍,മാസ്റ്റര്‍ സുഹറാന്‍,ഉര്‍വ്വശി,അനുശ്രീ,വൈഷ്ണവി,സ്വാസിക,പ്രിയങ്ക,ഷൈനി സാറാ,ആതിര,നേഹ റോസ്,സീമാ ജി നായര്‍,വത്സല മേനോന്‍,അശ്വതി,ബേബി അന്‍സു മരിയ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങള്‍. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഫാമിലി എന്റര്‍ടൈയ്‌നര്‍ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ,സംഭാഷണം ദേശീയ പുസ്‌ക്കാര ജേതാവായ സജീവ് പാഴൂര്‍ എഴുതുന്നു.
നാദ് ഗ്രൂപ്പ്,യു ജി എം എന്നി ബാനറില്‍ ദിലീപ്,ഡോക്ടര്‍ സഖറിയ തോമസ് എന്നിവര്‍  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,ജ്യോതിഷ്,നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിഷ തന്നെ സംഗീതം പകരുന്നു.
ലോക്കേഷന്‍ കൊച്ചി, പഴനി, മധുര, രാമേശ്വരം, കാശി.വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News