Sorry, you need to enable JavaScript to visit this website.

റീ-എന്‍ട്രി കാലാവധി അബ്ശിര്‍ വഴി അറിയാന്‍ സംവിധാനം

റിയാദ് - റീ-എന്‍ട്രി വിസാ കാലാവധിയും റീ-എന്‍ട്രിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി അറിയാന്‍ സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
സൗദി അറേബ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ ഇഖാമകളും റീ-എന്‍ട്രികളും വിസിറ്റ് വിസകളും ഫീസുകളും ലെവിയും കൂടാതെ ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യ, പാക്കിസ്ഥാന്‍, തുര്‍ക്കി, ലെബനോന്‍, ഈജിപ്ത്, ബ്രസീല്‍, ഇന്തോനേഷ്യ, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, കിംഗ്ഡം ഓഫ് ലെസോത്തൊ, കിംഗ്ഡം ഓഫ് എസ്വാറ്റിനി എന്നീ പതിനേഴു രാജ്യങ്ങളില്‍ കഴിയുവരുടെ ഇഖാമകളും റീ-എന്‍ട്രികളും സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ജവാസാത്ത് അറിയിച്ചിട്ടുണ്ട്.
 
താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയതിനാല്‍ സ്വദേശങ്ങളില്‍ കുടുങ്ങിയവരുടെ റീ-എന്‍ട്രി വിസകളും ഇഖാമകളും സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കാനുള്ള സല്‍മാന്‍ രാജാവിന്റെ ഉത്തരവിന്റെ ആനുകൂല്യം യെമനികള്‍ക്ക് ലഭിക്കുമോയെന്ന അന്വേഷണത്തിന്, ഇതേ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റിലാണ് അന്വേഷിക്കേണ്ടതെന്ന് അബ്ശിറിന്റെ ട്വിറ്റര്‍ അക്കൗണ്ട് മറുപടി നല്‍കി.

 

Latest News