Sorry, you need to enable JavaScript to visit this website.

ബ്രിക്‌സ് ചലച്ചിത്ര മേളയില്‍ ധനുഷ് മികച്ച നടന്‍

പനാജി- അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ബ്രിക്സ് ചലച്ചിത്ര മേളയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അസുരന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ധനുഷ് സ്വന്തമാക്കി. മികച്ച ബ്രിക്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കന്‍ ചിത്രം ബരാകാതും റഷ്യന്‍ ചിത്രം റഷ്യന്‍ ചിത്രം ദ സണ്‍ എബൗവ് മി നെവര്‍ സെറ്റ്സും പങ്കിട്ടു.

മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ബ്രസീല്‍ സംവിധായിക ലൂസിയ മൊറാദ് സ്വന്തമാക്കി. ബ്രസീലിയന്‍ ചിത്രം അന്നയിലെ സംവിധാനമികവിനാണ് ലൂസിയ മൊറാദ് പുരസ്‌കാരം നേടിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഓണ്‍ വീല്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന്റ ലാറ ബൊസോണി നേടി.

ആദ്യമായാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ബ്രിക്സ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങള്‍.

 

Latest News