Sorry, you need to enable JavaScript to visit this website.

എ.ഐ.സി.സി അംഗത്വവും വി.എം സുധീരൻ രാജിവച്ചു

തിരുവനന്തപുരം- കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിക്ക് പിന്നാലെ എ.ഐ.സി.സി അംഗത്വവും വി.എം സുധീരൻ രാജിവച്ചു. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട  വിഷയങ്ങളാണ് രാജിയിലേക്ക് നയിച്ചത് കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വങ്ങൾ തന്നെ അവഗണിക്കുന്നതാണ് രാജിക്ക് കാരണമെന്നാണ് വിവരം. രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് ഒഴിഞ്ഞ അന്നുതന്നെ എ.ഐ.സി.സി സ്ഥാനവും രാജിവെച്ചുകൊണ്ടുള്ള മെയിൽ അയച്ചിരുന്നു. എന്നാൽ ഇത് ഇപ്പോഴാണ് സ്ഥിരീകരിക്കപ്പെടുന്നത്. ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് സുധീരൻ വ്യക്തമാക്കി.
 

Latest News