Sorry, you need to enable JavaScript to visit this website.

ആരാധനാലയത്തിൽ ചെരുപ്പ് ധരിച്ചു കയറി, തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു സംഘടനകൾ 

ഭോപാൽ- മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവൻ ചിത്രീകരണം പുരോഗമിക്കുകയാണ്.ആരാധനാലയത്തിൽ ചെരുപ്പ് ധരിച്ചു കയറി എന്നാരോപിച്ച് തൃഷയ്ക്കെതിരെ പ്രതിഷേധം. മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ഷൂട്ടിംഗ്. ഇൻഡോറിലെ പുരാതരനമായ ആരാധനാലയങ്ങളിൽ ഒന്നിൽ വെച്ചായിരുന്നു ചിത്രീകരണം നടക്കുന്നത് എന്നാണ് വിവരം.നടിമാരായ തൃഷയും ഐശ്വര്യ റായി ബച്ചനും ഒന്നിച്ചുള്ള രംഗങ്ങളാണ് അവിടെ ചിത്രീകരിക്കാൻ ഉണ്ടായിരുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തൃഷ ആരാനാലയത്തിൽ ചെരുപ്പ് ധരിച്ച് കയറി എന്നാണ് ആരോപണം. നടിക്കെതിരെ ചില സംഘടനകൾ രംഗത്തെത്തുകയും. തൃഷയെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തെ ചിത്രീകരണത്തിന് കൊണ്ടുവന്ന കുതിര ചത്തിരുന്നു. അതിനെ തുടർന്ന് സംവിധാനയകൻ മണിരത്നത്തിനെതിരെ കേസെടുത്തിരുന്നു.

Latest News