Sorry, you need to enable JavaScript to visit this website.

ന്യൂസിലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം

വെല്ലിംഗ്ടണ്‍- ന്യൂസിലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം. ആറ് പേരെ ഭീകരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു. ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പോാലീസ് പറഞ്ഞു. സംഭവ സ്ഥലത്തുവച്ചുതന്നെ ഇയാളെ വെടിവച്ചുവീഴ്ത്തി. 2011 ലാണ് ശ്രീലങ്കന്‍ പൗരനായ ഇയാള്‍ ന്യൂസിലന്‍ഡില്‍ എത്തിയത്. ഇയാള്‍ തീവ്രവാദ നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
 

Latest News