ഫ്രണ്ട്‌സ് റിപ്പബ്ലിക് ക്ലബ് ലോഗോ പ്രകാശനം ചെയ്തു

ജിദ്ദ - പ്രവാസി കായിക രംഗത്ത് രണ്ടു പതിറ്റാണ്ട് തികച്ച ഫ്രണ്ട്‌സ് റിപ്പബ്ലിക് ക്ലബ്ബിന്റെ (എഫ്.ആർ.സി) നിർദിഷ്ട വോളിബോൾ ടൂർണമെന്റ് പ്രഖ്യാപനവും ലോഗോ പ്രകാശനവും വർണാഭമായി അരങ്ങേറി.  
സഫീറോ ഷറഫിയ, മിസ്റ്റർ വാഷ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ മുസാഫിർ (മലയാളം ന്യൂസ്) ലോഗോ പ്രകാശനം നിർവഹിച്ചു. പ്രസിഡന്റ് ജോൺസൺ അധ്യക്ഷത വഹിച്ചു. എഫ്.ആർ.സി ജനറൽ സെക്രട്ടറി ഫിൽബെർട്ട് മാത്യു പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. അടുത്ത മാസം നടക്കുന്ന എഫ്.ആർ.സി വോളിബാൾ  ടൂർണമെന്റിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രക്ഷാധികാരി ജോളി പോൾ എഫ്.ആർ.സിയുടെ പൂർവാനുഭവങ്ങൾ അനുസ്മരിച്ചു. കഴിഞ്ഞ വർഷം ആദ്യമായി കളത്തിലിറങ്ങി എഫ്.ആർ.സിയെ കിരീടമണിയിച്ച ക്രിക്കറ്റ് ടീമംഗങ്ങളെ ആദരിച്ചു.  
സലാഹുദീൻ കൊഞ്ചിറ (നവോദയ), സി.കെ ശാക്കിർ, മൊയ്തു (കെ. എം.സി.സി), സക്കീർ ഹുസൈൻ എടവണ്ണ (ഒ.ഐ.സി.സി), വി.പി. അബ്ദുറഹ്മാൻ എന്ന മാനു (സിഫ്), അനസ് കല്ലമ്പലം (മഞ്ഞപ്പട), പ്രവീൺ (തിരുവോണം), നിഷാദ് അറക്കൽ (ക്രേസി ക്രിക്കറ്റ്), ഫിറോസ് (മഹജർ ഹീറോസ്), അഷ്‌റഫ് നല്ലളം എന്നിവർ പ്രസംഗിച്ചു. മിസ്റ്റർ വാഷിനെ പ്രതിനിധീകരിച്ച് സലാഹ് മുഹമ്മദ് സലാഹ്, നാസർ എന്നിവരും സഫീറോക്ക് വേണ്ടി അസീസ് വെള്ളിലയും പങ്കെടുത്തു. ഗാനവിരുന്നിന് ഷിജു പി.ഡി, അലി പെരുമ്പാവൂർ, അരുൺ വർക്കല, പ്രസാദ് ജോസ് നേതൃത്വം നൽകി. 
ക്ലബിന്റെ പുതിയ  ഭാരവാഹികളായി ജോളി പോൾ (രക്ഷാധികാരി), ജോൺസൺ (പ്രസിഡന്റ്), ജോൺസൺ പാറയിൽ (വൈസ് പ്രസിഡന്റ്), ഫിൽബെർട്ട് മാത്യു (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷമീം (ട്രഷറർ) എന്നിവരേയും നിർവാഹക സമിതി അംഗങ്ങളായി അബ്ദുല്ല ഇമ്രാൻ കേയി, ജയൻ നായർ, മുഹമ്മദ്, നാസിർ വാമഞ്ചൂർ, അബ്ദു നാസർ പറപ്പൂർ, റോയ് ജോഷ്വ, ഷക്കീർ എളമരം, ഹഷിഫ്, അജി ആര്യനാട് എന്നിവരേയും തെരഞ്ഞെടുത്തു. ട്രഷറർ മുഹമ്മദ് ഷമീം നന്ദി പറഞ്ഞു.
 

Tags

Latest News