Sorry, you need to enable JavaScript to visit this website.

ബില്‍ഗേറ്റ്‌സിന്റെ പ്രണയവും പുറത്തായതും അറിഞ്ഞില്ലേ; ഇംറാന്‍ ഖാനെ ട്രോളന്മാര്‍ കൊല്ലുന്നു

ഇസ്ലാമാബാദ്- മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റസ് ഇപ്പോഴും മൈക്രോസോഫ്റ്റിലുണ്ടെന്ന ധാരണയില്‍ ട്വീറ്റ് ചെയ്ത പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ ട്രോളന്മാര്‍ കൊല്ലുന്നു. ബില്‍ഗേറ്റ്‌സുമായി ഇംറാന്‍ ഖാന്‍ നടത്തിയ ചര്‍ച്ചയെ കുറിച്ചുള്ള ട്വീറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റസ് ഫൗണ്ടേഷന്റെ സഹാധ്യക്ഷനെന്ന നിലയില്‍ പാക്കിസ്ഥാനിലെ പോളിയോ നിര്‍മാര്‍ജനത്തിനു നല്‍കുന്ന സഹായത്തെ കുറിച്ച് അദ്ദേഹം ബില്‍ഗേറ്റ്‌സുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിക്കിടയിലും പോളിയോ തുള്ളിമരുന്ന് വിതരണത്തില്‍ പാക്കിസ്ഥാന്‍ മികച്ച വിജയം കൈവരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 56 പോളിയോ കേസുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഈ വര്‍ഷം ഒരു കേസ് മാത്രമേയുള്ളൂവെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.
പാക്കിസ്ഥാനില്‍ മൈക്രോസോഫ്റ്റ് ഇന്‍കുബേഷന്‍ ലാബ് സ്ഥാപിക്കാന്‍ ബില്‍ഗേറ്റ്‌സിനോട് ആവശ്യപ്പെട്ടുവെന്ന പാക് പ്രധാനമന്ത്രിയുടെ ട്വീറ്റാണ് ട്രോളുകളില്‍ വിഷയമായത്.
ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്്റ്റില്‍ ഇപ്പോഴും ഉണ്ടോ എന്നു ചോദിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ ആക്രമണം. ജീവനക്കാരിയുമായുള്ള പ്രണയത്തെ തുടര്‍ന്ന് ബില്‍ഗേറ്റസ് മൈക്രോസോഫ്റ്റ് ബോര്‍ഡില്‍ തുടരേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ബോര്‍ഡ്  തീരുമാനിച്ചിരുന്നു.
ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ബോര്‍ഡ് വിട്ടത് ഇംറാന്‍ ഖാനോട് ആരും പറഞ്ഞില്ലേയെന്നും ട്രോളന്മാര്‍ ചോദിക്കുന്നു.

Latest News