Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശിൽനിന്നും സൗദിയിലേക്ക് നേരിട്ട് വിമാനസർവീസ്

ജിദ്ദ- കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ചതോടെ കൂടുതൽ രാജ്യങ്ങൾ സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു. ബംഗ്ലദേശ് വിമാന കമ്പനിയായ ബിമാൻ ബംഗ്ലദേശാണ് ജിദ്ദ, ദമാം, റിയാദ് എന്നിവടങ്ങളിലേക്ക് ഈ മാസം 29 മുതൽ സർവീസ് തുടങ്ങുന്നത്. വിമാന സർവീസ് തുടങ്ങുന്ന കാര്യം ബിമാൻ കമ്പനി തന്നെയാണ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചത്. ബോർഡിംഗ് പാസ് എടുക്കുന്നതിന് മുമ്പ് മുഴുവൻ യാത്രക്കാരും സൗദിയിലെ ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുന്നതിനുള്ള ബുക്കിംഗ് പൂർത്തിയാക്കിയിരിക്കണമെന്ന് എയർലൈൻ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഫോർ പബ്ലിക് റിലേഷൻസ് താഹിറ ഖണ്ഡാക്കർ അറിയിച്ചു. 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രക്കാർ കൈവശം കരുതണം.
 

Latest News