Sorry, you need to enable JavaScript to visit this website.

അഞ്ഞൂറോളം ബൂത്തുകളില്‍ എന്‍ഡിഎക്ക് ഒരു വോട്ട് മാത്രം,  മഞ്ചേശ്വരം ഉള്‍പ്പടെ 318 ബൂത്തില്‍ പൂജ്യം വോട്ട്

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ടത് ഞെട്ടിപ്പിക്കുന്ന തോല്‍വിയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 318 പോളിങ് ബൂത്തുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വോട്ട് പോലുമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 65000ല്‍ പരം വോട്ടു നേടിയ മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജകമണ്ഡലങ്ങളിലാണ് പാര്‍ട്ടിയെ നാണം കെടുത്തിയ വോട്ടില്ലായ്മ.70 മണ്ഡലങ്ങളിലായി 493 ബൂത്തുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ആയിരത്തിലധികം ബൂത്തുകളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് രണ്ടു മുതല്‍ അഞ്ച് വരെ വോട്ട് മാത്രം.തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. മുന്‍പെങ്ങുമില്ലാത്തവിധം കോടിക്കണക്കിന് രൂപ മുടക്കിയാണ് ബിജെപി ഇത്തവണ പ്രചാരണത്തിനിറങ്ങിയത്. താര സ്ഥാനാര്‍ഥികളും മത്സരിച്ച മണ്ഡലങ്ങളില്‍ പോലും വോട്ടില്ലാത്ത ബൂത്തുകള്‍ ഉണ്ടായി. പല മേഖലകളിലും പ്രചാരണം യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍.
 

Latest News