Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമ ഇതായിരിക്കുമോ?

ഫൈസല്‍ രാജാവിനെ കുറിച്ച സിനിമയുടെ 
ചിത്രീകരണം അന്തിമ ഘട്ടത്തില്‍

റിയാദ് - ഫൈസല്‍ രാജാവിന്റെ ജീവിതം ഇതിവൃത്തമാക്കിയ ഹോളിവുഡ് സിനിമയുടെ (ബോണ്‍ എ കിംഗ്) ചിത്രീകരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് സൗദി സിനിമാ, സീരിയല്‍ താരവും സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഉപദേഷ്ടാവുമായ അബ്ദുല്‍ ഇലാഹ് അല്‍സനാനി പറഞ്ഞു. 

സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അല്‍സനാനി പുറത്തുവിട്ടു. പതിനാലു വയസു പ്രായമുള്ളപ്പോള്‍ 1919 ല്‍ ഫൈസല്‍ രാജാവ് ബ്രിട്ടന്‍ സന്ദര്‍ശിച്ച് ബ്രിട്ടീഷ് അധികൃതരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ക്കാണ് ചലച്ചിത്രാവിഷ്‌കാരം നല്‍കുന്നത്. 
ആദ്യമായി സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ പിന്നീട് ആഗോള തലത്തിലും ബിഗ് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. സൗദിയില്‍ തിയേറ്ററുകള്‍ ആരംഭിക്കുന്നതിന് ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള തീരുമാനം പുറത്തുവന്ന ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമായിയിരിക്കും ഇതെന്ന് സിനിമയില്‍നിന്നുള്ള ദൃശ്യം  പങ്കുവെച്ച സാമൂഹികമാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജൂലൈയില്‍ ബ്രിട്ടനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അവസാന ഭാഗങ്ങള്‍ റിയാദിലാണ് ചിത്രീകരിക്കുക.
 

 

Latest News