Sorry, you need to enable JavaScript to visit this website.

ലോകത്ത് ഇരട്ടക്കുട്ടികൾ പെരുകുന്നു, ജനന നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

ലണ്ടൻ- ലോകത്ത് ഇരട്ടക്കുട്ടികളുടെ ജനന നിരക്ക് എക്കാലത്തേയും ഉയർന്ന തോതിലെത്തിയതായി പഠനം. വിവിധ രാജ്യങ്ങളിൽ ഇരട്ടക്കുട്ടികളുടെ ജനനനിരക്ക് ഉയർന്ന് വരുന്ന പ്രവണ 1980കൾ മുതൽ തുടങ്ങിയതാണെന്ന് പഠനം സൂചിപ്പിക്കുന്നു. ഇക്കാലയളവിൽ 42 പേരിൽ ഒന്ന് ഇരട്ടകൾ എന്ന നിലയിലാണ് പ്രസവങ്ങൾ നടന്നതെന്ന് ഗവേഷകർ പറയുന്നു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള രേഖകളാണ് ഈ കണ്ടെത്തലിലേക്ക് എത്താനായി ഗവേഷകർ പരിശോധിച്ചത്. അത്ഭുതകരമായ കാര്യങ്ങളാണ് ഗവേഷകർ കണ്ടത്. വർഷത്തിൽ 1.6 മില്യൺ എന്ന കണക്കിനാണ് ഇരട്ടകൾ ഭൂജാതരായിക്കൊണ്ടിരിക്കുന്നത്. ഗവേഷകർ പറയുന്നത് പ്രകാരം ഇരട്ടകളുടെ ജനനം ലോകത്ത് അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്. സമ്പന്ന രാഷ്ട്രങ്ങളിലാണ് ഈ പ്രവണത കഴിഞ്ഞ ദശകങ്ങളിൽ ഏറെ ശക്തമായിരുന്നതെന്ന് ഓക്സ്ഫോഡ് സർവ്വകലാശാലയിലെ പ്രൊഫസർ ക്രിസ്റ്റ്യാൻ മൊണ്ടെൻ പറയുന്നു.

ഇക്കാലത്ത് കൂടുതൽ ഇരട്ടകളുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഫെർട്ടിലിറ്റി ചികിത്സകളാണ്. ഐവിഎഫ് പോലുള്ള ചികിത്സകൾ ഇരട്ടകളുടെ ജനനത്തിന് കൂടുതൽ സാധ്യതയൊരുക്കുന്നു. അതെസമയം ഈ ചികിത്സാരീതി പല രാജ്യങ്ങളിലും നിലവിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ആരോഗ്യപ്രശ്നങ്ങളാണ് കാരണം.

Latest News