Sorry, you need to enable JavaScript to visit this website.

ബി.ഡി.ജെ.എസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടിയുമായി വിമതവിഭാഗം

കൊച്ചി- ബി.ഡി.ജെ.എസ് പിളര്‍പ്പിലേക്കെന്ന് സൂചന. പാര്‍ട്ടിയിലെ പ്രബല വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കും. എന്‍.കെ നീലകണ്ഠന്‍ മാസ്റ്റര്‍, വി.ഗോപകുമാര്‍, കെ.കെ.ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നാണ് വിവരം. മൂന്നു ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് വിമതപക്ഷത്തോട് അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. പാര്‍ട്ടി പ്രഖ്യാപനം വ്യാഴം 11 മണിക്ക് കൊച്ചിയില്‍ നടക്കുമെന്നാണ് സൂചന. വിമത വിഭാഗം യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതായാണ് വിവരണം. യുഡിഎഫ് നേതാക്കളുമായി ബി.ഡി.ജെ.എസ് വിടുന്ന പ്രബലവിഭാഗം മലപ്പുറത്തുവച്ച് ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് മുന്‍കൈ എടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കിടെ വിമതവിഭാഗം യു.ഡി.എഫിന്റെ ഭാഗമായേക്കും.

 

 

Latest News