ബുഡാപെസ്റ്റ്- അഭിപ്രായ സ്വാതന്ത്ര്യത്തെ ആസൂത്രിതമായി ദുരുപയോഗം ചെയ്യുന്നതിനാല്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനുള്ള സാധ്യത ഹംഗേറിയന്‍ നീതിന്യായ മന്ത്രി ജുഡിത് വര്‍ഗ സൂചിപ്പിച്ചു.
അന്യായമായ വാണിജ്യ സമ്പ്രദായങ്ങള്‍ക്ക് ഉചിതമായ പിഴശിക്ഷ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ രാജ്യത്തെ ഡിജിറ്റല്‍ സ്വാതന്ത്ര്യ സമിതി യോഗം വിളിക്കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ യാഥാസ്ഥിതിക വീക്ഷണങ്ങള്‍ വേണ്ട രീതിയില്‍ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിമര്‍ശിക്കുന്നു.
പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍, ഹംഗറിയുടെ പൊതുമാധ്യമങ്ങളെ അനുസരണയുള്ള മുഖപത്രങ്ങളാക്കി മാറ്റുകയും സ്വകാര്യ മാധ്യമങ്ങളുടെ വലിയ ഭാഗങ്ങള്‍ നിയന്ത്രിക്കുകയും അദ്ദേഹത്തിന്റെ അജണ്ട മാത്രം പ്രക്ഷേപണം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നതായി വിമര്‍ശമുണ്ട്.