Sorry, you need to enable JavaScript to visit this website.

വനിതകളുടെ കൂട്ടായ്മയാവാം, അമ്മയെ തകര്‍ക്കരുത്- ഉര്‍വശി

മാവേലിക്കര-മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയെ കുറിച്ചും താരസംഘടനയായ അമ്മയെ കുറിച്ചും മനസ്സ് തുറന്ന് നടി ഉര്‍വശി. സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലത്, പക്ഷേ അത് അമ്മയെ തകര്‍ത്തു കൊണ്ടാകരുതെന്നും നടി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സംഘടനകള്‍ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല,
എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാം. അര്‍ഹതപ്പെട്ട ഒരുപാടു പേര്‍ക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മ പോലൊരു സംഘടനയെ തകര്‍ത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം എന്ന് നടി ഓര്‍മ്മിപ്പിച്ചു.

Latest News