Sorry, you need to enable JavaScript to visit this website.

നേപ്പാളില്‍ ബോംബ് സ്‌ഫോടനം; നാല് കുട്ടികള്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു- നേപ്പാളില്‍ ബോംബ് സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു. ഒരുകാലത്ത് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്ന റോല്‍്പ ജില്ലയിലെ ത്രിവേണി ഗ്രാമത്തിലാണ് സംഭവം. അഞ്ച്, 11, 13, 14 പ്രായത്തിലുള്ള കുട്ടികളാണ് മരിച്ചതെന്ന് ഡിവൈ.എസ്.പി നവരാജ് പെഖ്‌റേല്‍ അറിയിച്ചു.സൈന്യത്തെ അപായപ്പെടുത്താന്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ബോംബുകളിലും കുഴിബോംബുകളിലും പെട്ട ചിലത് ഇപ്പോഴും സജീവമാണെന്നാണ് സൂചന. അത്തരത്തിലുള്ള ബോംബുകള്‍ ആണ് അപകടത്തിന് കാരണമായത്. ബാക്കി ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ബോംബ് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
 

Latest News