Sorry, you need to enable JavaScript to visit this website.

വിരമിക്കൽ ദിനത്തിലും കാക്കി;  എസ്.ഐ ഉമ്മറിന് റോഡിൽനിന്ന് യാത്രയപ്പ്‌

എസ്.ഐ ഉമ്മറിന് 11-ാം മൈലിൽ ബോർഡർ സീലിംഗ് ചെക്ക്‌പോസ്റ്റിൽവച്ച് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ മെമന്റോ നൽകുന്നു.

കൊണ്ടോട്ടി- വിരമിക്കൽ ദിനത്തിലും കാക്കി അഴിക്കാതെ ജോലിയിൽ കർമ നിരതനായ കൊണ്ടോട്ടി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സബ് ഇൻസ്‌പെക്ടർ ഉമ്മറിന് യാത്രയയപ്പും റോഡിൽ വെച്ച്. 30 വർഷത്തെ ഔദ്യോഗിക സേവനത്തിൽ നിന്നാണ് ഇന്നലെ ജോലി ചെയ്ത് തന്നെ ഉമ്മർ വിരമിച്ചത്. സർവീസിൽ നിന്നും വിരമിക്കുമ്പോൾ അവസാന ദിവസം ഓഫിസിലെത്തി ഒപ്പിട്ട് യാത്രയപ്പ് ചടങ്ങും കഴിഞ്ഞ് പടിയിറങ്ങുന്നതിൽ നിന്ന് വ്യത്യസ്ഥനാവുകയായിരുന്നു ഉമ്മർ.
 ജില്ലാ അതിർത്തിയായ പതിനൊന്നാം മൈലിൽ ബോർഡർ സീലിംഗ് ചെക് പോസ്റ്റിൽ  ഡ്യൂട്ടി ചെയ്താണ് എസ്.ഐ ഉമ്മറിന്റെ ജോലിയിൽ നിന്നുളള പടിയിറക്കം. രാവിലെ പതിവുപോലെ  ജോലിക്ക് പ്രവേശിച്ച് വൈകിട്ട് അഞ്ച് മണിക്ക് ജോലിയിൽ നിന്ന് ഇറങ്ങുമ്പോൾ തന്റെ മുപ്പത് വർഷത്തെ ഔദ്യോഗിക സേവനത്തിനാണ് ഉമ്മർ വിരാമമിട്ടത്.സഹപ്രവർത്തകരുടെ യാത്രയപ്പിന്റെ ഭാഗമായി പതിനൊന്നാം മൈലിൽ ബോർഡർ സീലിംഗ് ചെക് പോസ്റ്റിൽവച്ച് ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ മൊമന്റോ നൽകി ഉമ്മറിനെ ആദരിച്ചു.
ലോക് ഡൗൺ തിരക്കിനിടിയിലും കൊണ്ടോട്ടി സ്‌റ്റേഷനിലെ സഹപ്രവർത്തകർ വേറിട്ട വിടവാങ്ങലിനെത്തി. 1990 ലാണ് ഉമ്മർ പോലീസ് സേനയുടെ ഭാഗമാകുന്നത്. രണ്ടു വർഷത്തോളമായി കൊണ്ടോട്ടി ട്രാഫിക്കിൽ ജോലി ചെയ്തുവരികയാണ് വെള്ളുവമ്പ്രം സ്വദേശിയായ ഉമ്മർ.

 

 

Latest News