Sorry, you need to enable JavaScript to visit this website.

വേതനരഹിത ലീവിനും ശമ്പളം കുറക്കാനും  തൊഴിലാളികളുടെ സമ്മതം അനിവാര്യം

റിയാദ് - കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് വേതന രഹിത ലീവ് അനുവദിക്കാനും യഥാർഥ ജോലി സമയത്തിന് അനുസൃതമായി ശമ്പളം കുറക്കാനും തൊഴിലാളികളുടെ സമ്മതം അനിവാര്യമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. കൊറോണ പ്രതിസന്ധി തരണം ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് പരിഷ്‌കരിച്ച തൊഴിൽ നിയമാവലിയിലെ 41 ാം വകുപ്പുമായി ബന്ധപ്പെട്ട ഏതു നടപടികൾ സ്വീകരിക്കുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സമ്മതം നിർബന്ധമാണ്. വേതന രഹിത അവധി എടുക്കുന്നതിന് തൊഴിലാളികളെ നിർബന്ധിക്കാൻ തൊഴിലുടമകൾക്ക് അവകാശമില്ല. പുതിയ സാഹചര്യത്തിൽ വാർഷിക ലീവിൽ ഉൾപ്പെടുത്തി അവധിയിൽ പ്രവേശിക്കുന്നതിന് തൊഴിലാളികളെ നിർബന്ധിക്കാനും തൊഴിലുടമകൾക്ക് അവകാശമില്ല. തൊഴിലാളികളുടെ സമ്മതം കൂടാതെ യഥാർഥ തൊഴിൽ സമയത്തിന് അനുസൃതമായി അവരുടെ വേതനം കുറക്കാനും പാടില്ല. 


കൊറോണ പ്രതിസന്ധി ലഘൂകരിക്കാൻ ലക്ഷ്യമിട്ട് സ്വകാര്യ മേഖലക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങൾ തൊഴിലാളികളെ പിരിച്ചുവിടുകയാണെങ്കിൽ അതിന് നിയമ സാധുതയുണ്ടാകില്ല. തൊഴിലുടമയുടെ അനുമതി കൂടാതെ വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ്  മാറ്റുന്നതിന് അവരുടെ ഇഖാമയുടെയോ വർക്ക് പെർമിറ്റിന്റെയോ കാലാവധി അവസാനിച്ചിരിക്കണം. 

 

Latest News