Sorry, you need to enable JavaScript to visit this website.

കോവിഡ് 19: പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി അന്തരിച്ചു

വാഷിങ്ടണ്‍- കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി അന്തരിച്ചു. 61 വയസ്സായിരുന്നു.മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് തനിക്ക് കൊവിഡ്19 ആണെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും ഡിഫി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്.
'ഞാനും എന്റെ കുടുംബവും ഇപ്പോള്‍ സ്വകാര്യത ആവശ്യപ്പെടുന്നു. ഈ പകര്‍ച്ചവ്യാധി സമയത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മുന്‍കരുതലെടുക്കണമെന്നും പൊതുജനങ്ങളെയും എന്റെ എല്ലാ ആരാധകരെയും ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു,' ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡിഫി കുറിച്ചത് ഇതായിരുന്നു.
ഒക്ലഹോമയിലെ തുള്‍സ സ്വദേശിയായ ഡിഫി 1990ലാണ് എ തൗസന്‍ഡ് വൈന്‍ഡിങ് റോഡ് എന്ന ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. ഈ ആല്‍ബത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ഹോം എന്ന ഗാനം. പിക്കപ്പ് മാന്‍, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്‌ബോക്‌സ് (ഇഫ് ഐ ഡൈ), ജോണ്‍ ഡീറി ഗ്രീന്‍ തുടങ്ങിയവായിരുന്നു പ്രധാന ഹിറ്റുകള്‍.ക്ലൈന്റ് ബ്ലാക്ക്, മെര്‍ലി ഹഗ്ഗാര്‍ഡ്, പാറ്റി ലവ്‌ലെസ് റാന്‍ഡി ട്രാവിസ് എന്നിവര്‍ക്കൊപ്പം ചെയ്ത സെയിം ഓള്‍ഡ് ട്രെയിന്‍ എന്ന ആല്‍ബം 1998ല്‍ ഗ്രാമി അവാര്‍ഡ് നേടിയിരുന്നു.
 

Latest News