Sorry, you need to enable JavaScript to visit this website.

ഗോഗോയി നൊബേല്‍ സമ്മാനത്തിന് അർഹന്‍; ന്യായീകരിച്ച് അബ്ദുല്ലക്കുട്ടി

കണ്ണൂർ- സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനെ വിമർശിക്കുന്നവർക്ക് ബി.ജി.പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുല്ലക്കുട്ടിയുടെ മറുപടി. അയോധ്യ പ്രശ്നം രമ്യമായി പരിഹരിച്ച ഗോഗോയിക്ക് സമാധാനത്തിനുള്ള നൊബേൽ പ്രൈസിനു വരെ  അർഹതയുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

മുൻ cji രഞജൻ ഗൊഗോയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് കുറ്റം കാണുന്നവരോട് പറയട്ടെ ...

അദ്ദേഹത്തിന് നിയമനിർമ്മാണ സഭയിൽ അംഗവാൻ മാത്രമല്ല അർഹത. സമാധാനത്തിനുള്ള നൊബേൽ പ്രേസിന് പോലും യോഗ്യനാണ് ആ പ്രതിഭ.

ആധുനിക ലോകം കണ്ട ഏറ്റവും വലിയ തർക്കമായിരുന്നു അയോധ്യ വിഷയം സങ്കീർണ്ണമായി പതിറ്റാണ്ടുകൾ പകഞ്ഞ് എത്രയോ സോദര പോര് കൊണ്ട് ചേരപ്പുഴ ഒഴുക്കിയ ഹിന്ദു - മുസ്ലിം പ്രശ്നം രമ്യമായി പരിഹരിച്ച നീതിമാനായ നിമയജ്ഞൻ

134 കോടി ജനത ഐക്യത്തോടെ നെഞ്ചിലേറ്റിയ വിധിക്ക് നേതൃത്വം നൽകിയാൾ

പിന്നെ വിമർശകർരോട് ഒരറ്റ മറുപടിയുള്ളൂ
കവി സച്ചിതാനന്ദൻ പാടിയത് പോലെ

"നിങ്ങളുടെ ഉപമകൾക്കും ഉൽ പ്രക്ഷകൾക്കും
ഞങ്ങളുടെ കവിതകണ്ടത്തിലിൽ
നിന്ന് ഞങ്ങളെ തടയാനാവില്ല "

സക്ഷാൽ APJ അബ്ദുൾ കലാമിനെ വാജ്പേയ് ഇന്ത്യയുടെ പ്രസിഡന്റാക്കിയപ്പോൾ
എതിർക്കുക മാത്രമല്ല ഇടത് ബുദ്ധി രാക്ഷസൻമാർ കൂടി നിന്ന് തോൽപിക്കാൻ സ്ഥാനാർത്ഥിയെ നിർത്തിയ നാടാണിത്

( ഈ കുറിപ്പെഴുതുന്നയാൾ
CPM mp എന്ന നിലയിൽ മഹാനായ APJ ക്ക് എതിരെ
വോട്ടുചെയ്ത ഒരാളാണ്....
ആ പാവകറ  ഈ കുറിപ്പു എഴുതിയത്കൊണ്ടൊന്നും തീരുമെന്ന് തോന്നുന്നില്ല)

ഇന്ത്യൻ പ്രസിഡന്റുമാർ ഒരു പാട് താരശോഭയുളള പലരേയും നോമിനേറ്റ് ചെയ്തിട്ടുണ്ട്
പലരും സഭയിൽ വരാറു പോലും ഇല്ല. നിയമ നിർമ്മാണ സഭയിൽ
ഒരു കാലം നിയമത്തിന്റെ കടലിൽ മത്സ്യത്തെപ്പോലെ ഊളിയിട്ട ഗൊഗോയെ പോലുള്ള വ്യക്തികളുടെ
സാന്നിദ്ധ്യം സഭയ്ക്ക് കരുത്ത് നൽകും. ഉറപ്പ്
 

Latest News