Sorry, you need to enable JavaScript to visit this website.

എല്ലാം മോഡിയുടെ കൈകളില്‍ ഭദ്രം; ഇരുട്ടടി ന്യായീകരിച്ച് അബ്ദുള്ളക്കുട്ടിയും

കണ്ണൂര്‍-രാജ്യാന്തര വിപണിയില്‍ ഇന്ധനവില കൂപ്പുകുത്തിയപ്പോള്‍ പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം നികുതി കൂട്ടി ജനത്തിന് ഇരുട്ടടി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി വി.മുരളീധരനു പിന്നാലെ
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയും രംഗത്ത്. സര്‍ക്കാര്‍ മുതല്‍ കട്ടുമുടിച്ച് സ്വിസ് ബാങ്കില്‍ നിക്ഷേപിക്കുന്ന ആരും മോഡി സര്‍ക്കാരില്‍ ഇല്ലെന്നും രാജ്യധനം കട്ട് അഞ്ച് ഭൂഖണ്ഡത്തിലും നിക്ഷേപം നടത്തിയ ചിദംബരത്തിന്റെ ഭരണകാലം അവസാനിച്ചുവെന്നും അബ്ദുള്ളക്കുട്ടി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. അതുകൊണ്ട് ഈ നികുതിപ്പണമെല്ലാം രാഷ്ട്രീയ സന്യാസിയായ, സത്യസന്ധനായ മോഡിജിയുടെ കൈകളില്‍ സുരക്ഷിതമാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്  വായിക്കാം

ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഇന്ത്യ പെട്രോള്‍, ഡീസല്‍ തീരുവ കൂട്ടിയതാണ് ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം. നിലവിലെ വില കൂടുന്നില്ലെങ്കിലും. 39000 കോടി രൂപ തീരുവയായി സര്‍ക്കാര്‍ ഖജനാവില്‍ എത്തും. അതെല്ലാം നരന്ദ്രമോഡി സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ക്ക് വേഗംപകര്‍ന്ന് ജനങ്ങളിലേക്കെത്തുകതന്നെ ചെയ്യും. നികുതിയുടെ പ്രധാന്യത്തെപ്പറ്റി ഭാരതീയരെ ലളിതമായി പറഞ്ഞ് പഠിപ്പിച്ചത് കവി കാളിദാസനാണ്. രഘുവംശത്തില്‍ദീലീപ മഹാരാജാവിന്റെ നികുതിയെ പറ്റി കവി വിവരിക്കുന്നത് ഇങ്ങനെയാണ്

രാജാവിന്റെ ടാക്‌സ് സൂര്യഭഗവാന്റെ പ്രവൃത്തി പോലെയാണ്
സൂര്യന്‍ ഭൂമിയിലെ ജലംനീരാവിയാക്കി
കാര്‍മേഘങ്ങള്‍ ഉണ്ടാക്കുന്നു
അത് മഴയെന്ന അനുഗ്രമായി ഭൂമിയിലേക്ക് പ്രജകളിലേക്ക് തിരിച്ചു
പെയ്തിറങ്ങുന്നു..

നരേന്ദ്ര മോഡിയുടെ നികുതികള്‍ ഇതുപോലെതന്നെയാണ് സ്വഛ് ഭാരത്, ഉജ്ജ്വല്‍ യോജന, ആവാസ് യോജന, കൃഷി സമ്മാന്‍ പദ്ധതി ....
ഇമ്മാതിരി 350 ലധികം ക്ഷേമ പദ്ധതികളായി ദാരിദ്ര ജനകോടികളിലെക്ക് എത്തിക്കുന്നു....
സര്‍ക്കാര്‍ മുതല്‍ കട്ട് മുടിച്ച് സ്വീസ് ബേങ്കില്‍ നിക്ഷേപിക്കുന്ന ആരും മോഡി സര്‍ക്കാറില്‍ ഇല്ല.
രാജ്യധനം കട്ട് അഞ്ച് ഭൂഖണ്ഡത്തിലും നിക്ഷേപം നടത്തിയ ചിദംബരത്തിന്റെ ഭരണകാലം അവസാനിച്ചു
അത് കൊണ്ട് ഈ നികുതി പണമെല്ലാം രാഷ്ട്രീയ സന്യാസിയായ സത്യസന്ധനായ മോഡിജിയുടെ കൈകളില്‍ സുരക്ഷിതമാണ്
തീര്‍ച്ച ....

 

Latest News