Sorry, you need to enable JavaScript to visit this website.

മക്കയിൽ തീർഥാടക ജീവനൊടുക്കി

മക്ക - ജർവൽ ഡിസ്ട്രിക്ടിൽ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി തീർഥാടക ജീവനൊടുക്കി. ഇന്നലെ രാവിലെയാണ് സുഡാനി തീർഥാടക ആത്മഹത്യ ചെയ്തത്.

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ തീർഥാടക സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. റെഡ് ക്രസന്റ് പ്രവർത്തകർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് നീക്കി. 

 

Latest News