Sorry, you need to enable JavaScript to visit this website.

ശിക്കാര ചിത്രം കണ്ട് അദ്വാനി വികാരഭരിതനായി

മുംബൈ- കശ്മീരില്‍നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം ശിക്കാര- ദി അൺടോൾഡ് സ്റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ് കണ്ട് മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനി വികാരഭരിതനായി. ത്രീ ഇഡിയറ്റ്സ് അടക്കമുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ വിധു വിനോദ് ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമാണ് ശിക്കാര.

ചിത്രം കണ്ട് വികാരഭരിതനായ അദ്വാനിയുടെ സമീപമെത്തി സംവിധായകൻ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കശ്മീരിൽനിന്ന് പലായനം ചെയ്ത പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം.  അതിനിടെ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തെ കുറിച്ച് വിമർശനവും ശക്തമാണ്. കശ്മീർ പണ്ഡിറ്റുകളുടെ ജീവിതം പകർത്തുന്നതിൽ ചിത്രം പരാജയപ്പെട്ടുവെന്നാണ് വിമർശം. സംവിധായകൻ തങ്ങളുടെ അവസ്ഥയെ വാണിജ്യവത്കരിച്ചുവെന്ന് ആരോപിച്ച് കശ്മീരി പണ്ഡിറ്റ് യുവതി രംഗത്തുവന്നു.

Latest News