Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് കടത്ത് സംഘം റിയാദിൽ അറസ്റ്റിൽ

റിയാദ്- ലഹരി ഗുളിക കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തതായി ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് അറിയിച്ചു. രണ്ടു സിറിയക്കാരാണ് പിടിയിലായത്. പ്രത്യേകം കെണിയൊരുക്കി സംഘത്തെ കഴിഞ്ഞ ദിവസം വലയിലാക്കുകയായിരുന്നു. വിദേശത്തുനിന്ന് ലഹരി ഗുളികകൾ കടത്തുന്ന സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് സൗദി കസ്റ്റംസുമായി സഹകരിച്ചാണ് മയക്കുമരുന്ന് കടത്ത് ശ്രമം ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് പരാജയപ്പെടുത്തിയത്.


സുരക്ഷാ വകുപ്പുകളുടെ ശ്രദ്ധയിൽപെടാതിരിക്കുന്നതിന് പച്ചക്കറി ലോഡിൽ ഒളിപ്പിച്ചാണ് സംഘം മയക്കുമരുന്ന് കടത്തിയത്. മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച വാഹനം രഹസ്യമായി നിരീക്ഷിച്ചാണ് സംഘത്തിന്റെ താവളം അധികൃതർ കണ്ടെത്തിയത്. മയക്കുമരുന്ന് ഒളിപ്പിച്ച പച്ചക്കറി ലോഡുമായി വാഹനം ഗോഡൗണിൽ പ്രവേശിച്ചയുടൻ ഇവിടം റെയ്ഡ് ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുപ്പതു ലക്ഷത്തിലേറെ ലഹരി ഗുളികകൾ സംഘത്തിന്റെ പക്കൽ കണ്ടെത്തി. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽനുജൈദി പറഞ്ഞു. 

 

Latest News