Sorry, you need to enable JavaScript to visit this website.

രോഹനുമായി സാനിയ കളിക്കില്ല

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ മിക്‌സഡ് ഡബ്ള്‍സില്‍ നിന്ന് സാനിയ മിര്‍സ പിന്മാറി. പേശിവലിവിനെത്തുടര്‍ന്നാണ് ഇത്. ഇന്ത്യയുടെ തന്നെ രോഹന്‍ ബൊപ്പണ്ണക്കൊപ്പമാണ് സാനിയ മിക്‌സഡ് ഡബ്ള്‍സ് കളിക്കേണ്ടിയിരുന്നത്. പുരുഷ ഡബ്ള്‍സില്‍ ആദ്യ റൗണ്ടില്‍ പുറത്തായതോടെ രോഹന്റെ ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ്സ്ലാം ഒരു മത്സരത്തില്‍ അവസാനിച്ചു.
വനിതാ ഡബ്ള്‍സില്‍ സാനിയ കളിക്കും. ഉക്രൈന്റെ നാദിയ കിചെനോക്കാണ് കൂട്ടാളി. ഇരുവരും ഹൊബാര്‍ട് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായാണ് ഓസ്‌ട്രേലിയന്‍ ഓപണിന് ഒരുങ്ങിയത്. സാനിയയും നാദിയയും ആദ്യ റൗണ്ടില്‍ ചൈനീസ് ജോഡി സിന്‍യുന്‍ ഹാനിനെയും ലിന്‍ ഷുവിനെയും നേരിടും. 
ജപ്പാന്റെ യസുതാക ഉചിയാമക്കൊപ്പം ഡബ്ള്‍സ് കളിച്ച രോഹന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ മൈക്-ബോബ് ബ്രയാന്‍ ഇരട്ടകളോട് 1-6, 6-3, 3-6 ന് തോറ്റു. നാല്‍പത്തൊന്നുകാരായ ബ്രയാന്‍ ജോഡികള്‍ ആറു തവണ ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാമ്പ്യന്മാരായിട്ടുണ്ട്.  
പുരുഷ ഡബ്ള്‍സില്‍ ദിവിജ് ശരണ്‍ രണ്ടാം റൗണ്ടിലെത്തി. ന്യൂസിലാന്റുകാരനായ പാര്‍ട്ണര്‍ ആര്‍തെം സിതക്കിനൊപ്പം കളിച്ച ദിവിജ് 6-4, 7-5 ന് പോര്‍ചുഗീസുകാരായ പാബ്‌ലൊ കരേനൊ ബുസ്റ്റ-ജോ സൂസ സഖ്യത്തെ തോല്‍പിച്ചു. 

Latest News