Sorry, you need to enable JavaScript to visit this website.

ആലപ്പുഴ സ്വദേശി  സിയാദിന്റെ മയ്യിത്ത്  അൽഖർജിൽ ഖബറടക്കി 

അൽ ഖർജ്- കഴിഞ്ഞ ശനിയാഴ്ച നിര്യാതനായ ആലപ്പുഴ കുത്തിയതോട് തുറവൂർ കോതാട്ട്‌വെളി കുഞ്ഞു മുഹമ്മദിന്റെ മകൻ സിയാദി(30)ന്റെ മയ്യിത്ത് ജാമിഅ അബ്ദുൽ അസീസ് പള്ളിയിൽ മയ്യിത്ത് നമസ്‌ക്കാരം നടത്തി ഹയാത്തം മഖ്ബറയിൽ ഖബറടക്കി.
താനിയ വെള്ളക്കമ്പനിയിൽ ഡ്രൈവർ ആയിരുന്ന സിയാദ് കഴിഞ്ഞ ശനിയാഴ്ച രാവിലെ ഡ്യൂട്ടിയുടെ ഭാഗമായി അൽഖർജിൽ നിന്നും റിയാദിലേക്ക് വരുന്ന വഴി വാഹനത്തിൽവെച്ചാണ് മരിച്ചത്. 
കമ്പനി വണ്ടി വഴിയിൽ കിടക്കുന്നത് കണ്ട് വന്നു നോക്കിയ സഹപ്രവർത്തകരാണ്സിയാദ് വാഹനത്തിൽ ചലനമറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ പോലീസിനെ അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെങ്കിലും നേരത്തെ തന്നെ മരിച്ചതായാണ് മെഡിക്കൽ റിപ്പോർട്ട്. 
മാതാവ്: റഹീമ. ഭാര്യ: നിസാന. സഹോദരിമാർ: സീനത്ത്, സെറീന. 


സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി വെൽഫെയർ കോഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിന്റെ നേത്യത്വത്തിൽ സോഷ്യൽ ഫോറം പ്രവർത്തകരായ മുനീബ് പാഴൂർ, മഹ്ജൂബ് കണ്ണൂർ, റഹീസ് കണ്ണൂർ, ബന്ധുക്കളായ സലാഹുദീൻ തുറവൂർ, അനീഷ്, അബ്ദുറഹീം തുറവൂർ, സുഹൃത്തുക്കാളായ മുഹമ്മദ് മൂസ, അൻവർ എന്നിവർ ഖബറടക്ക നടപടിക്രമങ്ങൾ പൂർത്തിയാക്കി.

 

Latest News