Sorry, you need to enable JavaScript to visit this website.

ജിസ് ജോയി ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ട് കൊച്ചി വൈപ്പിനിൽ ആരംഭിച്ചു. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം അനാർക്കലിയാണ് നായിക. വിജയ് സൂപ്പറും പൗർണമിയും എന്ന സൂപ്പർഹിറ്റിന് ശേഷം ജിസ് ജോയി ഒരുക്കുന്ന പുതിയ ചിത്രമാണിത്. ബോബി സഞ്ജയിന്റെ കഥയിൽ തിരക്കഥ എഴുതുന്നത് സംവിധായകൻ ജിസ് ജോയ് തന്നെ. 
സിദ്ദിഖ്, മുകേഷ്, രമേശ് പിഷാരടി, ശ്രീനിവാസൻ, അലൻസിയർ, സൈജു കുറുപ്പ്, സുധീർ കരമന, കെ.പി.എ.സി ലളിത എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  സംഗീതം പ്രിൻസ് ജോർജ്. ജിസ് ജോയിയുടെ മുൻ ചിത്രങ്ങളായ ബൈസിക്കിൽ തീവ്‌സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നിവ വിജയങ്ങളായിരുന്നു. 
ബോബി സഞ്ജയ് കുഞ്ചാക്കോ ബോബനോടൊപ്പം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ട്രാഫിക്ക്, സ്‌കൂൾ ബസ്, ഹൗ ഓൾഡ് ആർ യൂ എന്നിവയായിരുന്നു മറ്റ് മൂന്ന് ചിത്രങ്ങൾ.

Latest News