Sorry, you need to enable JavaScript to visit this website.

ഏഷ്യന്‍ അണ്ടര്‍-16  ഫുട്‌ബോളിന് ഇന്ത്യ

കിയേവ് - ആതിഥേയരായ ഉസ്‌ബെക്കിസ്ഥാനെ 1-1 ന് തളച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ബഹ്‌റൈനില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ അണ്ടര്‍-16 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ഇന്ത്യക്കും ഉസ്‌ബെക്കിസ്ഥാനും മൂന്നു കളികളില്‍ ഏഴ് പോയന്റ് വീതമാണ്. മികച്ച ഗോള്‍വ്യത്യാസത്തില്‍ (+10) ഇന്ത്യ ആതിഥേയരെ (+3) മറികടന്നു. തുര്‍ക്ക്‌മെനിസ്ഥാനും ബഹ്‌റൈനുമാണ് ഗ്രൂപ്പ് ബി-യിലെ മറ്റു ടീമുകള്‍. ബിബിയാനൊ ഫെര്‍ണാണ്ടസ് പരിശീലിപ്പിച്ച ഇന്ത്യന്‍ ടീം തുര്‍ക്ക്‌മെനിസ്ഥാനെയും ബഹ്‌റൈനെയും മറുപടിയില്ലാത്ത അഞ്ചു ഗോള്‍ വീതം നേടി തുരത്തിയിരുന്നു. 
ഉസ്‌ബെക്കിസ്ഥാനെതിരെയും ഇന്ത്യയാണ് അറുപത്തെട്ടാം മിനിറ്റില്‍ ലീഡ് നേടിയത്. റീബൗണ്ടില്‍ നിന്ന് ശ്രിദാര്‍ഥാണ് സ്‌കോര്‍ ചെയ്തത്. ഗാലറിയുടെ പിന്തുണയോടെ ഉസ്‌ബെക്കിസ്ഥാന്‍ തിരിച്ചടിച്ചുവെങ്കിലും ഇന്ത്യ ഉറച്ചുനിന്നു. കളി തീരാന്‍ ഒമ്പത് മിനിറ്റ് ശേഷിക്കെയായിരുന്നു സമനില ഗോള്‍. 
 

Latest News