Sorry, you need to enable JavaScript to visit this website.

ട്രംപ് തിങ്കളാഴ്ച ഇംറാന്‍ ഖാനെ കാണും; ചൊവ്വാഴ്ച വീണ്ടും മോഡിയുമായി കൂടിക്കാഴ്ച

ന്യൂയോര്‍ക്ക്- യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇറാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തും. ഏറെ കൊട്ടിഘോഷിച്ച ഹൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയില്‍ ഞായറാഴ്ച മോഡിയും ട്രംപും ഒന്നിച്ചതിനു ശേഷമാണ് മോഡി-ഖാന്‍ കൂടിക്കാഴ്ച. ചെവ്വാഴ്ച വീണ്ടും മോഡി-ട്രംപ് കൂടിക്കാഴ്ച നടക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. മോഡിയുമായും ഇംറാന്‍ ഖാനുമായുമുള്ള ട്രംപിന്റെ കൂടിക്കാഴ്ച ന്യൂയോര്‍ക്കിലായിരിക്കും. ഇവിടെ യുഎന്‍ ജനറല്‍ അസംബ്ലിയുടെ 74-ാം സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തുന്നത്. ഹൂസ്റ്റണിലെ മോഡിയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം ട്രംപ് ഞായറാഴ്ച രാത്രി ന്യൂയോര്‍ക്കിലെത്തും. മോഡിക്കും ഇംറാനും പുറമെ ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, സിംഗപൂര്‍ പ്രധാനമന്ത്രിമാരേയും പോളണ്ട്, ഈജിപ്ത്, സൗത്ത് കൊറിയ പ്രസിഡന്റുമാരേയും കാണുന്നുണ്ട്. മോഡിയുമായി കൂടിക്കാഴ്ച നടക്കുന്ന ചൊവ്വാഴ്ചയാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപിന്റെ പ്രസംഗം.
 

Latest News