Sorry, you need to enable JavaScript to visit this website.

വണ്ടൂര്‍ സ്വദേശി അബഹയില്‍ ഉറക്കത്തില്‍ നിര്യാതനായി

ഖമീസ് മുഷൈത്ത്- മലപ്പുറം വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി എ.കെ.അബദുല്‍ നാസര്‍ (55) നിര്യാതനായി. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉച്ചക്ക്  ഡ്യൂട്ടി സമയമായിട്ടും ഉണരാത്തതിനെ തുടര്‍ന്ന് വിളിച്ചു നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്.
എ.കെ അലവി ഹാജിയുടെയും ഉണ്ണീമ ഹജുമ്മയുടെയും മകനാണ്. ഭാര്യ:നസീമ. മക്കള്‍: ഫര്‍സാന, ഫര്‍ഹാന്‍, ഫവാസ്. സഹോദരങ്ങള്‍: ബാപ്പു, ഷഹീദ, ലത്തീഫ്, അസ്‌കര്‍.
ബന്ധുവായ ബാപ്പുട്ടി അല്‍ ജസീറയും സാമൂഹ്യ പ്രവര്‍ത്തകരും നിയമ
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്. അസീര്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അബഹയില്‍ മറവ് ചെയ്യും.

 

Latest News