Sorry, you need to enable JavaScript to visit this website.

ലോകകപ്പ്: മെസ്സിക്ക്  സസ്‌പെന്‍ഷന്‍ 

റിയോഡിജനീറോ - ലോകകപ്പ് ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ നിന്ന് അര്‍ജന്റീനാ നായകന്‍ ലിയണല്‍ മെസ്സിയെ സസ്‌പെന്റ് ചെയ്തു. ചിലെക്കെതിരായ കോപ അമേരിക്ക ഫുട്ബബോള്‍ മത്സരത്തിന്റെ ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിന്റെ ഭാഗമായാണ് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (കോംനിബോള്‍) ശിക്ഷാ നടപടി. ആദ്യ പകുതിയില്‍ ചിലെയുടെ ഗാരി മെഡലുമായി കൊമ്പുകോര്‍ത്തിനാണ് മെസ്സിക്ക് കരിയറിലെ രണ്ടാമത്തെ ചുവപ്പ് കാര്‍ഡ് കിട്ടിയത്. മെഡലിനെയും പുറത്താക്കിയിരുന്നു. മത്സരം അര്‍ജന്റീന 2-1 ന് ജയിച്ചു. 
മെസ്സിക്ക് 1500 ഡോളര്‍ പിഴ ശിക്ഷയും നല്‍കി. ശിക്ഷക്കെതിരെ അപ്പീല്‍ ചെയ്യാന്‍ അനുവാദമില്ല. കോപ അമേരിക്ക ടൂര്‍ണമെന്റിനിടയിലും ശേഷവും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ മെസ്സി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ കോംനിബോള്‍ പ്രസ്താവന ഇറക്കിയിരുന്നുവെങ്കിലും മെസ്സിക്ക് ശിക്ഷയൊന്നും പ്രഖ്യാപിച്ചില്ല. 
കോപ അമേരിക്ക ടൂര്‍ണമെന്റിനെ വിമര്‍ശിച്ചതിന് അര്‍ജന്റീന ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ക്ലോഡിയൊ ടാപിയയെ ഫിഫയിലെ കോംനിബോളിന്റെ കൗണ്‍സില്‍ അംഗത്വത്തില്‍ നിന്ന് നീക്കി. 
 

Latest News