Sorry, you need to enable JavaScript to visit this website.

കാബൂൾ യൂണിവേഴ്‌സിറ്റിക്ക് സമീപം സ്‌ഫോടനം; 9 മരണം

കാബൂൾ- കാബൂൾ യൂണിവേഴ്‌സിറ്റി ക്യാമ്പസിനു സമീപം നടന്ന സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. സ്‌ഫോടക വസ്‌തുക്കളുമായെത്തിയ കാർ ഗെയ്റ്റിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സർവകലാശാലയുടെ തെക്കു ഭാഗത്തെ ഗേറ്റിനു സമീപമാണ് സ്‌ഫോടനം നടന്നത്. പരീക്ഷയിൽ പങ്കെടുക്കാനായി നിരവധി വിദ്യാർത്ഥികൾ സർവ്വകലാശാല ക്യാമ്പസിൽ ഒരുമിച്ചു കൂടിയിരിക്കെയാണ് സ്‌ഫോടനമെന്നു കാബൂൾ പോലീസ് സ്‌റ്റേഷൻ വക്താവ് ഫിർദൗസ് ഫറമറസ്‌ പറഞ്ഞു.   
         ടൊയോട്ട കൊറോള കാറിലാണ് സ്‌ഫോടക വസ്‌തുക്കൾ കരുതിയിരുന്നത്. സ്‌ഫോടനത്തിൽ  കൊല്ലപ്പെട്ടവരിൽ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടും. സർവ്വകലാശാലയായിരുന്നില്ല ചാവേറിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അക്രമിയെ പോലീസ് പിന്തുടർന്ന് വരികയായിരുന്നു. ഇതിനിടെ അക്രമി റോഡിൽ വെച്ച് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. ക്യാമ്പസിനകത്തേക്ക് പ്രവേശിച്ചിരുന്നുവെങ്കിൽ അതിഭീകരമായ മരണം സംഭവിക്കുമായിരുന്നുവെന്നു പോലീസ് വക്താവ് പറഞ്ഞു. ഖത്തറിൽ അഫ്‌ഗാൻ, താലിബാൻ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയാണ്‌ സ്‌ഫോടനം

Latest News