Sorry, you need to enable JavaScript to visit this website.

അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി

സാവൊപൗളൊ - കോപ അമേരിക്ക ഫുട്‌ബോളില്‍ കഴിഞ്ഞ രണ്ടു തവണ റണ്ണേഴ്‌സ്അപ്പായ അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി. കൊളംബിയയോട് തോറ്റതിനു പിന്നാലെ അവര്‍ പാരഗ്വായിയുമായി 1-1 സമനില പാലിച്ചു. ആദ്യ പകുതിയില്‍ റിച്ചാഡ് സാഞ്ചസിന്റെ  ഗോളിന് പിന്നിലായ ശേഷം ലിയണല്‍ മെസ്സിയുടെ പെനാല്‍ട്ടിയാണ് അര്‍ജന്റീനയെ രക്ഷിച്ചത്. ഒരിക്കല്‍കൂടി നിറംകെട്ട പ്രകടനമാണ് അര്‍ജന്റീന കാഴ്ചവെച്ചത്. രണ്ടാം പകുതിയില്‍ ഗോളി ഫ്രാങ്കൊ അര്‍മാനി പെനാല്‍ട്ടി രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ അര്‍ജന്റീന തോല്‍വി രുചിച്ചേനേ. ഗ്രൂപ്പില്‍ ഖത്തറിനെതിരായ കളി മാത്രമാണ് ബാക്കി നില്‍ക്കുന്നത്. 
അവസാന വേളയിലെ ഗോളില്‍ ഖത്തറിനെ 1-0 ന് തോല്‍പിച്ച കൊളംബിയ സെമിയിലേക്ക് മുന്നേറുകയാണ്. ഹമീസ് റോഡ്രിഗസാണ് വീണ്ടും കൊളംബിയയുടെ രക്ഷകനായത്. റോഡ്രിഗസ് തളികയിലെന്ന പോലെ നല്‍കിയ ക്രോസ് എണ്‍പത്താറാം മിനിറ്റില്‍ ദുവാന്‍ സപാറ്റ വലയിലേക്ക് പായിച്ചു.  
 

Latest News