Sorry, you need to enable JavaScript to visit this website.

ബോര്‍ഡ് നിലപാട് തുണച്ചു, ഭാര്യമാര്‍ക്കൊപ്പം കളിക്കാര്‍

ലണ്ടന്‍ - ലോകകപ്പ് ക്രിക്കറ്റിനെത്തിയ ഇന്ത്യന്‍ കളിക്കാര്‍ കുടുംബത്തോടൊപ്പം ഒഴിവു സമയം ചെലവിടുന്നു. നേരത്തെ പര്യടനങ്ങളില്‍ കളിക്കാരുടെ ഭാര്യമാരെ ബി.സി.സി.ഐ അനുവദിച്ചിരുന്നില്ല. ലോകകപ്പുകളില്‍ ആദ്യ 20 ദിവസത്തിനു ശേഷമാണ് കുടുംബത്തെ കൂടെ അനുവദിച്ചിരുന്നത്. എന്നാല്‍ ആ നയം ഇപ്പോള്‍ മാറ്റി. കളിക്കാര്‍ക്ക് എപ്പോഴും കുടുംബത്തെ കൂടെ കൂട്ടാം. 
നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പം ചേരാന്‍ ബോളിവുഡ് നടിയായ ഭാര്യ അനുഷ്‌ക ശര്‍മ ബ്രിട്ടനിലെത്തി. കോഹ്‌ലിയെയും അനുഷ്‌കയെയും ലണ്ടനിലെ ഓള്‍ഡ് ബോണ്ട് സ്ട്രീറ്റില്‍ കണ്ടതായും അനുഷ്‌കയുടെ പുതിയ കേശാലങ്കാരം ഇഷ്ടപ്പെട്ടതായും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങളിലും അനുഷ്‌ക ഒപ്പമുണ്ടായിരുന്നു. 
രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദെ, ശിഖര്‍ ധവാന്റെ ഭാര്യ ആയിഷ എന്നിവരും ബ്രിട്ടനിലുണ്ട്. രോഹിതിന്റെ കുടുംബത്തോടൊപ്പം തീവണ്ടി യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ ശിഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. പരിക്കു കാരണം ശിഖര്‍ ലോകകപ്പില്‍ നിന്ന് മടങ്ങുകയാണ്. 

Latest News