Sorry, you need to enable JavaScript to visit this website.

ചൂട് വർധിക്കുന്നു; ജിദ്ദ ഇന്ത്യൻ സ്‌കൂൾ സമയത്തിൽ മാറ്റം 

ജിദ്ദ- ചൂട് വർധിച്ചതിനെ തുടർന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയതായി സർക്കുലറിൽ അറിയിച്ചു. നാളെ മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽവരും. 
ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ രാവിലെ 7.15 മുതൽ 10.15 വരെയും ആൺകുട്ടികളുടെ വിഭാഗത്തിൽ രാവിലെ 8.30 മുതൽ 11.30 വരെയുമാണ് ക്ലാസ്. കെ.ജി ബ്ലോക്കിൽ നാളെ മുതൽ ക്ലസില്ല. 
കാലാവസ്ഥാ മാറ്റം കാരണം കഴിഞ്ഞയാഴ്ച റിയാദ് ഇന്ത്യൻ സ്‌കൂൾ സമയം ക്രമീകരിച്ചിരുന്നു.

Tags

Latest News