Sorry, you need to enable JavaScript to visit this website.

മനസ്സ് കീഴടക്കി നാഷൻസ് ലീഗ്

നാഷൻസ് ലീഗ് എന്ന പേരിൽ യുവേഫ പുതിയ ചാമ്പ്യൻഷിപ് ആരംഭിക്കുമ്പോൾ അർഥരഹിതമായ ടൂർണമെന്റെന്നായിരുന്നു വിമർശനം. ഞായറാഴ്ച ടൂർണമെന്റ് അവസാനിച്ചപ്പോൾ അതായിരുന്നില്ല പലരുടെയും ചിന്ത. സൗഹൃദ മത്സരങ്ങൾക്കു പകരം യൂറോപ്യൻ ടീമുകൾക്ക് കൂടുതൽ അർഥവത്തായ മത്സരങ്ങൾക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യമായിരുന്നു ഈ ടൂർണമെന്റിനായി യുവേഫ മുന്നോട്ടുവെച്ച ന്യായം. പ്രശംസകളേറ്റു വാങ്ങിയാണ് ടൂർണമെന്റ് അവസാനിച്ചത്. യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗലിന് വീണ്ടും തങ്ങളുടെ ആധിപത്യം തെളിയിക്കാൻ അത് അവസരം നൽകുകയും ചെയ്തു. 

ക്രിസ്റ്റിയാനൊ റൊണാൾഡോയും കൂട്ടരും ട്രോഫി പ്രസന്റേഷനായി കാത്തുനിൽക്കുമ്പോഴും എസ്റ്റാഡിയൊ ദോ ദ്രഗാവോയിൽ ആരവമടങ്ങിയിരുന്നില്ല. നെതർലാന്റ്‌സിനെ കീഴടക്കി പോർചുഗൽ കിരീട വിജയം പൂർത്തിയാക്കിയിട്ട് അപ്പോൾ നിമിഷങ്ങളേറെ കഴിഞ്ഞിരുന്നു. റൊണാൾഡൊ ട്രോഫി ഉയർത്തിയപ്പോൾ ജനം ആർത്തുവിളിച്ചു. 
സ്റ്റേജിനു പിന്നിൽ പേപ്പർ മാലകൾ പാറിക്കളിച്ചു, പടക്കങ്ങൾ മാനത്തെ പ്രഭാപൂരിതമാക്കി. പോർചുഗൽ പതാകയേന്തിയ കാണികൾ ആനന്ദ നൃത്തം ചവിട്ടി. മണിക്കൂറുകൾക്കു ശേഷം പോർടൊ നഗരമധ്യത്തിലെ പ്ലാസയിൽ ജനക്കൂട്ടം വീണ്ടും നിറഞ്ഞു. കളിക്കാർക്കൊപ്പം അവർ വിജയം ആഘോഷിച്ചു. നാഷൻസ് ലീഗ് എന്ന പേരിൽ യുവേഫ പുതിയ ചാമ്പ്യൻഷിപ് ആരംഭിക്കുമ്പോൾ അർഥരഹിതമായ ടൂർണമെന്റെന്നായിരുന്നു വിമർശനം. ഞായറാഴ്ച ടൂർണമെന്റ് അവസാനിച്ചപ്പോൾ അതായിരുന്നില്ല പലരുടെയും ചിന്ത. സൗഹൃദ മത്സരങ്ങൾക്കു പകരം യൂറോപ്യൻ ടീമുകൾക്ക് കൂടുതൽ അർഥവത്തായ മത്സരങ്ങൾക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യമായിരുന്നു ഈ ടൂർണമെന്റിനായി യുവേഫ മുന്നോട്ടുവെച്ച ന്യായം. പ്രശംസകളേറ്റു വാങ്ങിയാണ് ടൂർണമെന്റ് അവസാനിച്ചത്. യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗലിന് വീണ്ടും തങ്ങളുടെ ആധിപത്യം തെളിയിക്കാൻ അത് അവസരം നൽകുകയും ചെയ്തു. 
ഈ ടൂർണമെന്റ് യൂറോപ്യൻ ഫുട്‌ബോൾ കുടുംബം ആസ്വദിക്കുന്ന ചാമ്പ്യൻഷിപ്പായി മാറുമെന്നാണ് കരുതുന്നതെന്ന് പോർചുഗൽ കോച്ച് ഫെർണാണ്ടൊ സാന്റോസ് പറഞ്ഞു. ആദ്യ ജേതാക്കളെന്ന ഞങ്ങളുടെ റെക്കോർഡ് ഇനി ആർക്കും തിരുത്താനാവില്ല. പോർചുഗീസ് ജനതക്ക് അത് വലിയ ആഹ്ലാദം പകരുന്നു -അദ്ദേഹം പറഞ്ഞു. 
1988 ൽ യൂറോപ്യൻ ചാമ്പ്യന്മാരായ ശേഷം ആദ്യ കിരീടം നേടാനുള്ള അവസരമാണ് റണ്ണേഴ്‌സ്അപ് നെതർലാന്റ്‌സിന് നഷ്ടപ്പെട്ടത്. എന്നാൽ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇത് അവരെ സഹായിച്ചു. 2018 ലെ ലോകകപ്പിനും 2016 ലെ യൂറോ കപ്പിനും യോഗ്യത നേടാൻ നെതർലാന്റ്‌സിന് സാധിച്ചിരുന്നില്ല. നാഷൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കഴിഞ്ഞ രണ്ട് ലോക ചാമ്പ്യന്മാരെയാണ് അവർ മറികടന്നത്, ഫ്രാൻസിനെയും ജർമനിയെയും. 
ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനെ മറികടന്നാണ് ഫൈനലിലെത്തിയത്. നാഷൻസ് ലീഗ് എന്ന ആശയം സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും ഗ്രൂപ്പ് ഘട്ടത്തിൽ പോലും പോരാട്ടം തീവ്രമായിരുന്നുവെന്നും ഡച്ച് കോച്ച് റൊണാൾഡ് കൂമൻ അഭിപ്രായപ്പെട്ടു. അടുത്ത ടൂർണമെന്റിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
തിരക്കുപിടിച്ച ഫുട്‌ബോൾ കലണ്ടറിലേക്ക് മറ്റൊരു ഔദ്യോഗിക ടൂർണമെന്റ് കൂടി യുവേഫ പ്രഖ്യാപിച്ചപ്പോൾ വലിയ വിമർശനമാണ് ഉയർന്നത്. കളിക്കാർക്ക് കൂടുതൽ ഭാരമുണ്ടാക്കുമെന്നു പറഞ്ഞ് ക്ലബ്ബുകൾ അതിനെതിരെ രംഗത്തു വന്നു. ചില കോച്ചുമാരും പുതിയ ടൂർണമെന്റിനെ വിമർശിച്ചു. അർഥമില്ലാത്ത ടൂർണമെന്റെന്ന് ലിവർപൂൾ മാനേജർ യൂർഗൻ ക്ലോപ് കുറ്റപ്പെടുത്തി. 
മൂന്നു വർഷം മുമ്പ് ഫ്രാൻസിൽ നേടിയ യൂറോ കപ്പിനോളം വരില്ലെങ്കിലും നാഷൻസ് ലീഗ് വിജയം പോർചുഗൾ മതിമറന്ന് ആഘോഷിച്ചു. അവസാന നാലിലെത്തിയ മറ്റു ടീമുകളും വലിയ പ്രാധാന്യമാണ് ടൂർണമെന്റിന് നൽകിയത്. ഇംഗ്ലണ്ടിന് അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കിരീട വരൾച്ച അവസാനിപ്പിക്കാനുള്ള സുവർണാവസരം ലഭിച്ചിരുന്നു. 
1966 ലെ ലോകകപ്പാണ് അവർ നേടിയ ഏക പ്രധാന കിരീടം. സ്വിറ്റ്‌സർലന്റ് തങ്ങളുടെ ആദ്യത്തെ കിരീടത്തിന് രണ്ടു ജയം അരികിലെത്തിയിരുന്നു. 'ചില ആളുകൾ, പ്രത്യേകിച്ചും ക്ലബ്ബുകൾ, ഇത് താൽപര്യമുണർത്തുന്ന ടൂർണമെന്റാവുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാൽ യാഥാർഥ്യം അതായിരുന്നില്ല. ഓരോ ടീമും വിജയത്തിനായി ദാഹിച്ചു. ഭാവിയിൽ ഈ ടൂർണമെന്റ് കൂടുതൽ ജനപ്രീതി നേടും' -സ്വിറ്റ്‌സർലന്റ് കോച്ച് വ്‌ലാദിമിർ പെറ്റ്‌കോവിച് പറഞ്ഞു. ത്രസിപ്പിക്കുന്ന നിരവധി മത്സരങ്ങൾക്ക് ടൂർണമെന്റ് സാക്ഷിയായി. പ്രത്യേകിച്ചും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ. ഇംഗ്ലണ്ടിനും നെതർലാന്റ്‌സിനും നാടകീയമായ അവസാന ഗോളുകൾ വേണ്ടി വന്നു സെമി ഫൈനലിലേക്ക് മുന്നേറാൻ. 
ടൂർണമെന്റിലെ ഏറ്റവും മോശം കളി ലൂസേഴ്‌സ് ഫൈനലായിരുന്നു. ഇംഗ്ലണ്ടിന് സഡൻഡെത്ത് വരെ പൊരുതേണ്ടി വന്നു സ്വിറ്റ്‌സർലന്റിനെ തോൽപിക്കാൻ. നാല് ലീഗുകൾക്കിടയിലുള്ള സ്ഥാനക്കയറ്റവും തരംതാഴ്ത്തലും താൽപര്യം വർധിപ്പിച്ചു. യൂറോപ്പിലെ ദുർബല ടീമുകൾക്കാണ് കൂടുതൽ സന്തോഷം. നാല് ഗ്രൂപ്പിലെയും ചാമ്പ്യന്മാർക്ക് 2020 ലെ യൂറോ കപ്പിൽ അവസരം ലഭിക്കും. കോസൊവോയും ജോർജിയയുമാണ് 2020 ൽ യൂറോ കപ്പ് കളിക്കാൻ സാധ്യതയുള്ള ടീമുകൾ. 
ടൂർണമെന്റ് പ്രതീക്ഷിച്ചതിലും വിജയമാണെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫേറിൻ അഭിപ്രായപ്പെട്ടു. അടുത്ത ലോകകപ്പിനുള്ള യോഗ്യതാ മാനദണ്ഡമായി ടൂർണമെന്റിനെ ഉപയോഗിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. പോർചുഗലിന് 1.05 കോടി യൂറോ പാരിതോഷികം ലഭിച്ചു. സങ്കീർണമായിരുന്നു നാഷൻസ് ലീഗിന്റെ ഘടന. 55 ടീമുകൾ നാല് തലങ്ങളിലായാണ് പൊരുതിയത്. എങ്ങനെയാണ് ടൂർണമെന്റിന്റെ ഘടനയെന്ന് മനസ്സിലാവുന്നില്ലെന്ന് ഇംഗ്ലണ്ട് താരം ഹാരി മഗ്വയർ സ്‌പെയിനിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് തുറന്നു സമ്മതിച്ചു. എന്നാൽ ടൂർണമെന്റ് ആരംഭിച്ചതോടെ സംശയങ്ങൾ വഴി മാറി. 
ഇംഗ്ലണ്ടിൽ നിന്നും നെതർലാന്റ്‌സിൽ നിന്നും സ്വിറ്റ്‌സർലന്റിൽ നിന്നും ഇരുപതിനായിരത്തിലേറെ ഫുട്‌ബോൾ പ്രേമികൾ വടക്കൻ പോർചുഗലിൽ ഫൈനൽ റൗണ്ട് കാണാനെത്തി. നാഷൻസ് ലീഗിന്റെ വിജയം ക്ലബ്ബുകളുമായി കൂടുതൽ വലിയ സംഘർഷത്തിന് വഴി വെക്കാനാണ് സാധ്യത. കളിക്കാരുടെ ഭാരം വർധിപ്പിക്കുന്ന ഏതു ടൂർണമെന്റും ഫുട്‌ബോളിന് ദോഷമാണെന്നാണ് യൂർഗൻ ക്ലോപിന്റെ പ്രധാന വിമർശനം. 
ഇംഗ്ലണ്ട് സെമി കളിച്ചത് തൊട്ടു മുൻ ദിവസങ്ങളിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ഏഴ് പേരടങ്ങുന്ന ടീമുമായാണ്. പക്ഷേ നാഷൻസ് ലീഗ് സെമിയിലെത്തിയത് യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിന്റെ ഭാരം കുറച്ചു. അവർ അഞ്ച് ടീമുകളുള്ള ഗ്രൂപ്പിലാണ് കളിക്കുന്നത്. നാഷൻസ് ലീഗ് സെമിയിലെത്തിയിരുന്നില്ലെങ്കിൽ ആറ് ടീമുകളുള്ള ഗ്രൂപ്പിൽ കളിക്കേണ്ടി വരുമായിരുന്നു.
 

Latest News