Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആദ്യ യു.ഡി.എഫ് യോഗം ഇന്ന്

തിരുവനന്തപുരം-ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് ചേരുന്ന  യോഗത്തില്‍ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ പരാജയം പ്രത്യേകം ചര്‍ച്ച ചെയ്യും.

വരുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളില്‍ നിയമ നടപടികളിലേക്ക് മുന്നണി നീങ്ങിയേക്കും. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്നങ്ങളില്‍ മുന്നണി ഇടപെടണോ എന്നതും യോഗം ചര്‍ച്ച ചെയ്യും.

 

Latest News