Sorry, you need to enable JavaScript to visit this website.

റോബനും റിബറിയും, ബയേണിന് ലീഗ് കിരീടം

മ്യൂണിക് - പഴയ പടക്കുതിരകളായ ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയും നിര്‍ണായക മത്സരത്തില്‍ ഗോളടിച്ചതോടെ ബയേണ്‍ മ്യൂണിക് തുടര്‍ച്ചയായ ഏഴാം തവണയും ജര്‍മന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി. അവസാന ലീഗ് മത്സരത്തില്‍ ഐന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ടിനെ 5-1 ന് തകര്‍ത്ത ബയേണ്‍ പോയന്റ് പട്ടികയില്‍ ബൊറൂഷ്യ ഡോര്‍ട്മുണ്ടിനെ പിന്തള്ളി. റോബനും റിബറിയും ബയേണിനു വേണ്ടി അവസാനമായാണ് കളിക്കുന്നത്. മത്സരത്തില്‍ സമനില മതിയായിരുന്നു ബയേണിന് ചാമ്പ്യന്മാരാവാന്‍. 
സീസണില്‍ പലതവണ ബയേണിന്റെ ആധിപത്യം അവസാനിച്ചുവെന്ന പ്രതീതിയുണ്ടായിരുന്നു. 

Latest News