Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യയേയും സ്റ്റാഫിനേയും പഴിക്കുന്നവര്‍ ഇതൊന്ന് വായിക്കണം

ജിദ്ദ- ഇന്ത്യന്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഒരിക്കലും നന്നാവില്ലെന്ന മുന്‍വിധിയുള്ളവര്‍ പ്രവാസികളില്‍ ധാരാളമാണ്. സമയം പാലിക്കാത്തതും സ്റ്റാഫിന്റെ പ്രതിബദ്ധതയില്ലായ്മയുമാണ് പലപ്പോഴും ചൂണ്ടിക്കാണിക്കാറുള്ളത്. സൗദി അറേബ്യയില്‍ പല വിമാനക്കമ്പനികളും ദിവസങ്ങള്‍ വൈകിയാലും എയര്‍ ഇന്ത്യക്കെതിരെ മാത്രമാണ് കാര്യമായ പ്രചാരണം നടക്കാറുള്ളത്. ഇത്തരം മുന്‍വിധിയുള്ളവരില്‍ ഒരാളായ ജിദ്ദ പ്രവാസി മുസ്തഫ കെ.ടി പെരുവള്ളൂര്‍ സ്വന്തം ധാരണ തിരുത്തപ്പെട്ട അനുഭവം പങ്കുവെച്ചിരിക്കയാണ് ഫേസ് ബുക്കില്‍.

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

പരിശുദ്ധ റമദാനില്‍ എന്നെ സഹായിക്കാന്‍ മനസ്സ് കാണിച്ച സുനീര്‍ കേയത്തിന് അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിയട്ടെ..

http://malayalamnewsdaily.com/sites/default/files/2019/05/17/musthafakt.jpg

മുസ്തഫ കെ.ടി പെരുവള്ളൂര്‍

മദീനയില്‍ നിന്നും സുഹൃത്ത്  അബ്ദുല്‍ റഹ്മാന്‍ വിളിച്ചു പറഞ്ഞിട്ടാണ് ഞാന്‍ എയര്‍ ഇന്ത്യ ഓഫീസില്‍ പോയത്.  പത്തു ദിവസത്തിലധികമായി അവന്റെ സുഹൃത്തിന്റെ അനിയന്‍ ഒരു അപകടത്തെ തുടര്‍ന്ന് ഇരു കാലുകളും മുട്ടിനു താഴെ ഒടിഞ്ഞു ആശുപത്രിയിലാണ്.  തുടര്‍ ചികിത്സ കൊടുക്കാന്‍ പെട്ടെന്ന് നാട്ടിലേക്കു കൊണ്ട് പോകണം.  മദീനയില്‍ നിന്നും സൗദി എയര്‍ലൈന്‍സിലും മറ്റു എയര്‍ലൈന്‍സിലും ശ്രമിച്ചു നോക്കി.  ഓരോരോ കാരണങ്ങള്‍ പറഞ്ഞു നീണ്ടു പോകുകയാണ്.  അതൊന്നും നടക്കാതെ വന്നപ്പോഴാണ് എന്നോട് ശ്രമിക്കാന്‍ ആവശ്യപ്പെടുന്നത്.  

എയര്‍ ഇന്ത്യ അല്ലെ ? എങ്ങിനെ ആയാലും ഡിലേ  ആകും വെറുതെ സമയം കളയണ്ട എന്ന് പറഞ്ഞെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ എയര്‍ ഇന്ത്യ ഓഫീസില്‍ പോയി.  പോകും വഴിക്കു ഒന്ന് രണ്ടു സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് വിളിച്ചു. അവരും പറഞ്ഞത് പെട്ടെന്ന് ആകണമെങ്കില്‍ എയര്‍ ഇന്ത്യയെക്കാള്‍ നല്ലതു സൗദി ആകുമെന്നാണ്.

എന്നാലും ഞാന്‍ നേരെ എയര്‍ ഇന്ത്യ ഓഫീസില്‍ പോയി കാര്യങ്ങള്‍ പറഞ്ഞു.  ഫ്രന്റ് ഓഫീസിലുള്ള സൗദി എന്നെ അകത്തേക്ക് പറഞ്ഞു വിട്ടു. സുനീര്‍ കേയത്ത്   എന്ന ഒരു മലയാളി  സ്റ്റാഫിന്റെ അടുത്തേക്ക്.  അവിടെ എത്തിയതും അദ്ദേഹത്തെ കണ്ടതും ഇതു വരെ ഉള്ള എന്റെ എല്ലാ  കണക്കു കൂട്ടലുകളും തെറ്റിച്ചു. വളരെ നല്ല രീതിയില്‍ പെരുമാറുകയും വേണ്ട എല്ലാ സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. നാട്ടില്‍ നിന്ന് (മുംബൈ) കിട്ടേണ്ട എല്ലാ അപ്രൂവലിനുമുള്ള പേപ്പേഴ്‌സ് എല്ലാം ശരിയാക്കി എന്നെ അറിയിക്കാമെന്നും പറഞ്ഞു നമ്പര്‍ വാങ്ങി വിട്ടു. പിറ്റേ ദിവസം ആദ്യത്തെ നോമ്പിന് അത്താഴം കഴിച്ചു കിടന്നുറങ്ങിയ ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നുള്ള കുറെ മിസ്സ്ഡ് കാള്‍  കണ്ടു  നേരെ വിളിച്ചപ്പോളാണ് അറിയുന്നത് നിങ്ങളുടെ മെഡിക്കല്‍ അപ്രൂവല്‍ കിട്ടിയിരിക്കുന്നു.  ഇനി ടെക്‌നിക്കല്‍ അപ്രൂവല്‍ കൂടി വരണം.  
എല്ലാം പ്രത്യക താല്‍പര്യത്തില്‍ വൈകുന്നേരമാകുമ്പേഴേക്കും ശരിയാക്കി അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞു.
ഇന്നലെ രാത്രി മദീനയില്‍ നിന്ന് എന്റെ സുഹൃത്തിനോടൊപ്പം എത്തിയ രോഗി നാട്ടിലേക്കു പോയി സുഖമായി വീട്ടിലെത്തി .  
എന്റെ ടെക്സ്റ്റ് ഇത്തിരി നീണ്ടു പോയെങ്കിലും ഞാന്‍ ഇത് പുറത്തു പറഞ്ഞില്ലെങ്കില്‍ ശരിയാകില്ല . നല്ല മനസുകള്‍ എവിടെ ഇരുന്നാലും അതൊരു സന്തോഷം തന്നെയാണ്. സാധാരണ എയര്‍ ഇന്ത്യ സ്റ്റാഫിനെ പഴി പറയുന്ന ഇന്ത്യക്കാരോടുള്ള എന്റെ ഒരു നല്ല അനുഭവം പങ്കു വെക്കുകയാണ് ഞാന്‍ ഇവിടെ.
പരിശുദ്ധ റമദാനില്‍ എന്നെ സഹായിക്കാന്‍ മനസ്സ് കാണിച്ച സുനീര്‍ കേയത്തിനു അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിയട്ടെ..

 

Latest News