Sorry, you need to enable JavaScript to visit this website.

മസ്ജിദുന്നബവിയിൽ ഇലക്‌ട്രോണിക് ചിപ്പുകൾ അടങ്ങിയ പുതിയ പരവതാനികൾ

മദീന - വിശുദ്ധ റമദാൻ പ്രമാണിച്ച് മസ്ജിദുന്നബവിയിൽ പുതിയ കാർപെറ്റുകൾ വിരിക്കുന്നതിന് തുടങ്ങി. മൂന്നു വരികളായി നമസ്‌കാരം നിർവഹിക്കുന്നതിന് വിശ്വാസികൾക്ക് സാധിക്കുന്ന പച്ച നിറത്തിലുള്ള കാർപെറ്റുകളാണ് വിരിക്കുന്നതെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽഖിദൈരി പറഞ്ഞു.

സൗദി നിർമിതമായ ഏറ്റവും മുന്തിയ ഇനത്തിൽ പെട്ട കാർപെറ്റുകളിൽ ഇലക്‌ട്രോണിക് ചിപ്പുകൾ അടങ്ങിയിട്ടുണ്ട്. ഈ ചിപ്പുകൾ പ്രത്യേക റീഡർ ഉപയോഗിച്ച് വായിച്ച്, നിർമാണം, ഉപയോഗം, വിരിച്ച സ്ഥലം, കഴുകേണ്ട സമയം എന്നിവ അടക്കം കാർപെറ്റുകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വേഗത്തിൽ അറിയുന്നതിന് സാധിക്കുമെന്ന് ഡോ. മുഹമ്മദ് അൽഖിദൈരി പറഞ്ഞു.
 

Latest News