Sorry, you need to enable JavaScript to visit this website.

ഇന്ത്യ-പാക് പോരിനെ കുറിച്ച് സര്‍ഫറാസ് പറഞ്ഞത്

ലാഹോര്‍ - ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ മാത്രമല്ല മറ്റ് ഒമ്പത് എതിരാളികള്‍ക്കെതിരായ പോരാട്ടവും പ്രധാനമാണെന്നും അതിനാല്‍ എല്ലാ ടീമുകളെയും ഇന്ത്യയെ പോലെയാണ് പരിഗണിക്കുകയെന്നും പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫറാസ് അഹ്മദ്.  
മെയ് 31 ന് വെസ്റ്റിന്‍ഡീസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം. ലോകകപ്പില്‍ 10 ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ പരസ്പരം കളിക്കും. കൂടുതല്‍ പോയന്റ് കിട്ടുന്ന നാലു ടീമുകളാണ് സെമിയിലെത്തുക. ജൂണ്‍ 16 ന് മാഞ്ചസ്റ്ററിലാണ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. 


 

Latest News