Sorry, you need to enable JavaScript to visit this website.

ടീമിനും ഇന്ത്യക്കും രഹാനെയുടെ മറുപടി

ജയ്പൂര്‍ - ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയ രാജസ്ഥാന്‍ റോയല്‍സിനും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്ത ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കും അജിന്‍ക്യ രഹാനെയുടെ തകര്‍പ്പന്‍ മറുപടി. ദല്‍ഹി കാപിറ്റല്‍സിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പുറത്താവാതെ നിന്ന രഹാനെ 63 പന്തില്‍ 105 റണ്‍സടിച്ചു. മൂന്ന് സിക്‌സറും 11 ബൗണ്ടറിയുമടങ്ങുന്നതാണ് രഹാനെയുടെ ഇന്നിംഗ്‌സ്. സഞ്ജു സാംസണിന്റെ (0) റണ്ണൗട്ടിന് കാരണക്കാരനായ രഹാനെ പുതിയ നായകന്‍ സ്റ്റീവ് സ്മിത്തുമൊത്താണ് (32 പന്തില്‍ 50) തിരിച്ചടി തുടങ്ങിയത്. പതിനാറാം ഓവറില്‍ രണ്ടിന് 157 ലെത്തി രാജസ്ഥാന്‍. പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ആറിന് 191 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ രാജസ്ഥാന് സാധിച്ചു. 
മറുപടിയായി ദല്‍ഹിയും ആഞ്ഞടിക്കുകയാണ്. പന്ത്രണ്ടോവറില്‍ രണ്ടിന് 108 ലെത്തി അവര്‍. 48 പന്തില്‍ ജയിക്കാന്‍ 84 റണ്‍സ് വേണം. 
 

Latest News