Sorry, you need to enable JavaScript to visit this website.

അവിശ്വസനീയ വിജയം ധോണി കൈവിട്ടു

ബംഗളൂരു - പരിക്കു മാറി തിരിച്ചുവന്ന ക്യാപ്റ്റന്‍ മഹേന്ദ്ര ധോണിയുടെ സൂപ്പര്‍ ബാറ്റിംഗിന് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം സമ്മാനിക്കാനായില്ല. ധോണിയുടെ അത്യുജ്വല പ്രകടനം (48 പന്തില്‍ 84 നോട്ടൗട്ട്) അതിജീവിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഒരു റണ്ണിന് ജയിച്ചു. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 26 റണ്‍സ് വേണമെന്നിരിക്കെ ആദ്യ അഞ്ച് പന്തില്‍ ധോണി 24 റണ്‍സ് നേടിയിരുന്നു. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമായിരുന്നു ജയിക്കാന്‍. പക്ഷെ ശാര്‍ദുല്‍ താക്കൂര്‍ റണ്ണൗട്ടായി.  പാര്‍ഥിവ് പട്ടേലിന്റെ അര്‍ധ ശതകത്തിലൂടെ (37 പന്തില്‍ 53) ബാംഗ്ലൂര്‍ ഏഴിന് 161 ലെത്തിയപ്പോള്‍ ചെന്നൈയുടെ മറുപടി എട്ടിന് 160 ല്‍ അവസാനിച്ചു.

ഐ.പി.എല്‍ പോയന്റ് പട്ടിക

ടീം    കളി    ജയം    തോല്‍വി    പോയന്റ്
ചെന്നെ    10    7    3    14
മുംബൈ    10    6    4    12
ദല്‍ഹി    10    6    4    12
പഞ്ചാബ്    9    5    4    10
ഹൈദരാബാദ്    9    5    4    10
കൊല്‍ക്കത്ത    10    4    6    8
രാജസ്ഥാന്‍    9    3    6    6
ബാംഗ്ലൂുര്‍        10    3    7    6
ഓറഞ്ച് ക്യാപ്:
ഡേവിഡ് വാണര്‍ 517 റണ്‍സ്
പര്‍പ്പ്ള്‍ ക്യാപ്:
കഗീസൊ റബാദ 21 വിക്കറ്റ്


 

Latest News