Sorry, you need to enable JavaScript to visit this website.

ഏഷ്യന്‍ മീറ്റില്‍ ദുതി ദേശീയ റെക്കോര്‍ഡ് തകര്‍ത്തു

ദോഹ - ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ഇന്ത്യയുടെ ദുതി ചന്ദ് സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് ഭേദിച്ചു. 11.28 സെക്കന്റില്‍ കുതിച്ചെത്തിയ ദുതി സെമി ഫൈനലിലേക്ക് യോഗ്യത നേടിയവരില്‍ ഏറ്റവും മികച്ച സമയമാണ് കുറിച്ചത്. 11.29 സെക്കന്റായിരുന്നു ദുതിയുടെ പേരിലുള്ള നിലവിലെ ദേശീയ റെക്കോര്‍ഡ്. 
മലയാളി താരം മുഹമ്മദ് അനസ് 400 മീറ്ററില്‍ സെമി ഫൈനലിലെത്തി. പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സണ്‍ സെമി ഫൈനലിലേക്ക് മുന്നേറി.  

Latest News