Sorry, you need to enable JavaScript to visit this website.

കോഹ്‌ലിക്ക് സെഞ്ചുറി, ബാംഗ്ലൂര്‍ കത്തിക്കയറി

കൊല്‍ക്കത്ത - പതിഞ്ഞ തുടക്കത്തിനു ശേഷം കത്തിക്കയറിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നാലിന് 213 എന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (58 പന്തില്‍ 100) ഈ സീസണിലെ ആദ്യത്തേതും ഐ.പി.എല്ലിലെ അഞ്ചാമത്തേതും സെഞ്ചുറി പൂര്‍ത്തിയാക്കി. മുഈന്‍അലിയും (28 പന്തില്‍ 66) അടിച്ചുതകര്‍ത്തു. 
ആദ്യ ഒമ്പതോവറില്‍ രണ്ടിന് 59 ലേക്ക് ഇഴഞ്ഞെത്തിയ ബാംഗ്ലൂര്‍ പിന്നീടാണ് സംഹാരഭാവം പൂണ്ടത്. അവസാന പത്തോവറില്‍ 143 റണ്‍സാണ് അവര്‍ നേടിയത്. ഈ സീസണില്‍ അവസാന പത്തോവറിലെ ഉയര്‍ന്ന സ്‌കോറാണ് ഇത്. അവസാന അഞ്ചോവറില്‍ മാത്രം 91 റണ്‍സൊഴുകി. അവസാന പന്തിലാണ് കോഹ്‌ലി പുറത്തായത്. നാല് സിക്‌സറും ഒമ്പത് ബൗണ്ടറിയുമുണ്ട് കോഹ്‌ലിയുടെ ഇന്നിംഗ്‌സില്‍. 40 പന്തില്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കിയ കോഹ്‌ലി പിന്നീട് 17 പന്തില്‍ സെഞ്ചുറിയിലെത്തി. മുഈന്‍അലി 24 പന്തില്‍ അര്‍ധ ശതകം പിന്നിട്ടു. നാലാം വിക്കറ്റില്‍ കോഹ്‌ലിയും മാര്‍ക്കസ് സ്‌റ്റോയ്‌നിസും (8 പന്തില്‍ 17 നോട്ടൗട്ട്) 20 പന്തില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. കുല്‍ദീപ് യാദവ് നാലോവറില്‍ 59 റണ്‍സും പ്രസിദ്ധ്കൃഷ്ണ നാലോവറില്‍ 52 റണ്‍സും വഴങ്ങി. 
 

Latest News