Sorry, you need to enable JavaScript to visit this website.

വേറിട്ട അനുഭവം; ജിദ്ദയില്‍ മലയാളിയുടെ ഇഖാമയുമായി കാത്തിരുന്ന സുഡാനികള്‍

സവാദ് പേരാമ്പ്രയും ഷാജിയും സുഡാനികളും

ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സവാദ് പേരാമ്പ്രയുടെ ഇഖാമയടങ്ങുന്ന പഴ്‌സ് കഴിഞ്ഞ ദിവസം കളഞ്ഞുപോയി. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഇഖാമ ഒന്നര മണിക്കൂറിനുശേഷം തിരികെ ലഭിച്ച അനുഭവം പങ്കുവെക്കുകയാണ് സവാദ്.

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

നാഥന് സ്തുതി. നന്മയുടെ നീരുറവകള്‍ വറ്റിയിട്ടില്ല. കുറച്ച് ദിവസങ്ങളായി പ്രവാസത്തോട് വിടപറയുന്ന തിരക്കിലാണീയുള്ളവന്‍. ഒരുവശത്ത് ഇരു ഹറമുകളും അതോടൊപ്പം ഈ മുത്തശ്ശി നഗരവും സ്‌നേഹവും പിന്തുണയുമായി കൂടെ നിന്നും നല്ലകൂട്ടുകാരും സംഘടനാ സൗഹൃദങ്ങളും എന്റെ ജെ.ഐ.സിയുമെല്ലാം പിരിയുന്ന വേദന, മറുവശത്ത് പ്രിയ മാതാപിതാക്കളേയും സഹോദരങ്ങളെയും എന്റെ നല്ല പാതിയെയും കുഞ്ഞു കുരുന്നുകളേയും പിറന്ന നടിനെയും കാണാനുള്ള വ്യഗ്രത. പ്രയാസവും പ്രതീക്ഷയും ദുഃഖവും സന്തോഷവും സമ്മിശ്രമായ ദിന രാത്രങ്ങള്‍....അതിനിടയിലാണ് ഇന്നലെയുടെ യാമം ഒരിക്കലും മറക്കാനാവാത്ത നല്ല മനസിന്നുടമയായ സുഡാനി പിതാവും പുത്രനും അത്ഭുതമാവുന്നത്.
പേരാമ്പ്ര ജബലുന്നൂര്‍ കോളേജിന് സംഭാവനയായി റിയാദിലെ സഹോദരി ഭര്‍ത്താവയച്ച കമ്പ്യൂട്ടര്‍ ഷറഫിയയില്‍നിന്ന് കൈപ്പറ്റി റൂമിലേക്കുള്ള മടക്കംഇടക്ക് മഗ് രിബ് ബാങ്ക് മുഴങ്ങിയപ്പോള്‍ നിസ്‌കാരത്തിനായി സിത്തീന്‍ റോഡില്‍ നൂരീ സൂപ്പര്‍മാര്‍ക്കറ്റിനെതിര്‍വശത്തുള്ള പള്ളിയില്‍ കയറി. നിസ്‌കാരാനന്തരം യാത്ര തുടര്‍ന്നു. റൂമിന് സമീപത്തെത്തി വണ്ടി പാര്‍ക്ക് ചെയ്യാനിരിക്കെയാണ് എന്റെ ഇഖാമയും വിലപ്പെട്ട എല്ലാ രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട വിവരം ഞാനറിയുന്നത്. മറ്റന്നാള്‍ ഫൈനല്‍ എക്‌സിറ്റില്‍ പോവാനിരിക്കുന്ന പ്രവാസിയെ സംബന്ധിച്ചെടുത്തോളം ഇതില്‍ പരം ഞെട്ടാനെന്തിരിക്കുന്നു ഉടന്‍ സഹമുറിയനായ പ്രിയ ഷാജിഭായിയെ കൂട്ടി വണ്ടി മൊത്തം പരതി പൊടിപോലുമില്ല  കണ്ടുപിടിക്കാന്‍''.
പാന്റിന്റെ പോക്കറ്റ് പൊളിഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ആധി വര്‍ധിച്ചു.പോയ സ്ഥലങ്ങള്‍സ കടകള്‍ എന്നിവിടങ്ങളിലൊക്കെ വിളിച്ചു നോക്കി. ശുഭവാര്‍ത്തകളൊന്നുമില്ല. ശേഷം മഗ്‌രിബ് നിസ്‌കരിച്ച പള്ളിയെ ലക്ഷ്യമാക്കി രേഖകളൊന്നുമില്ലാത്ത എന്നെയുമായി ഷാജിഭായിയുടെ വണ്ടി കുതിച്ചുപാഞ്ഞു. യാത്രക്കിടയില്‍ കോഴിക്കോട് ജില്ല KMCC യുടെ UDF കണ്‍വന്‍ഷനും യാത്രയയപ്പും ക്ഷണിച്ച് കൊണ്ട് ടിസിയുടെ കോള്‍ .ഇഖാമയില്ലാത്ത ഞാന്‍ തെല്ല് പരിഭവത്തോടെ ടിസിയോട് OK പറഞ്ഞത് ഷാജി ഭായിയും തെല്ല് ആശ്ചര്യപൂര്‍വ്വമാണ് ശ്രവിച്ചത്. സഹോദരന്‍ മണിമൂളി വിളിച്ചപ്പോള്‍ വിവരം പറഞ്ഞു. ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ പറഞ്ഞ് തന്നു. അത് ഓതിക്കൊണ്ട് യാത്ര തുടര്‍ന്നു. പള്ളിയില്‍ നിന്നും ഇശാ ബാങ്കൊലി ഉയര്‍ന്നു. പ്രതീക്ഷയോടെ പള്ളിയില്‍ ഇമാമിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ കിട്ടിയില്ലെന്നറിയിച്ചു. പക്ഷേ പ്രാര്‍ത്ഥനപൂര്‍വ്വം സമാശ്വസിപ്പിച്ചു. എങ്കിലും മഗ് രിബ് നിസ്‌കാരത്തിനെത്തിയപ്പോള്‍ വണ്ടി
പാര്‍ക്ക് ചെയ്ത സ്ഥലം നിരാശയോടെ
പോയി നോക്കിയപ്പോള്‍ അഭിമുഖമായി നിര്‍ത്തിയ വാഹനത്തില്‍നിന്ന് ഒരറേബ്യന്‍ അശരീരി ജീബ് അല്‍ഫ് റിയാല്‍-ആയിരം റയാല്‍ തരൂ ഇഖാമ തരാം.
സന്തോഷത്തോടെ ഞങ്ങള്‍ അങ്ങോട്ടോടി.നിങ്ങളുടെ മേല്‍ ദൈവ കൃപയുണ്ടാവട്ടേയെന്ന ആമുഖത്തോടെ ഞങ്ങളെ സ്വീകരിച്ച ആ പിതാവും പുത്രനും ഏതാണ്ട് ഒന്നരമണിക്കൂറോളമാണ് എന്റെ വരവും പ്രതീക്ഷിച്ച് അവിടെ കഴിച്ച്കൂട്ടിയത്. നിറഞ്ഞ കണ്ണുകളോടെ ഞങ്ങളിരുവരും അവരെ വാരിപ്പുണര്‍ന്നു. ശേഷം കുശലാന്വേഷണങ്ങള്‍,സുഡാനിലെ നിലവിലെ രാഷ്ട്രീയാനിശ്ചിതത്വങ്ങള്‍ വരെ ആകുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങളാ സുഡാനി സഹോദരനുമായി ചര്‍ച്ച ചെയ്തു. ഇരുവര്‍ക്കും ഒരോ ഹദിയയും നല്‍കി നിസ്‌കാരാനന്തരം പിരിഞ്ഞു. പഴ്‌സിലെ കാശെടുത്ത ശേഷം ബാക്കിയുള്ളവ വലിച്ചറിയുകയും അല്ലെങ്കില്‍ ഇഖാമക്ക്‌പോലും കാശ് വാങ്ങിയ സംഭവങ്ങളും അരങ്ങ് തകര്‍ക്കമ്പോഴാണീ ശുഭവാര്‍ത്ത.
നാഥന് സ്തുതി....
പ്രിയ സുഡാനി പിതാവിനും പുത്രനും കൂടെ നിന്ന പ്രിയ ജേഷ്ഠ സഹോദരന്‍ ഷാജിഭായിക്കും പ്രതീക്ഷയൂടെ പ്രാര്‍ത്ഥനയര്‍പ്പിച്ച പള്ളി ഇമാമിനും എന്റെ പ്രിയ മണിമൂളിക്കും നാഥന്‍ നന്മകള്‍ ചൊരിയട്ടെ..  ആമീന്‍ .....

 

Latest News