Sorry, you need to enable JavaScript to visit this website.

ഹാര്‍ദിക്കിന്റെ വെടിക്കെട്ട് നിര്‍ണായകം, മുംബൈ ജയിച്ചു

ദല്‍ഹി - മുംബൈ ഇന്ത്യന്‍സിന്റെ അവസാന മൂന്നോവറില്‍ ഹാര്‍ദിക്-ക്രുനാല്‍ പാണ്ഡ്യമാര്‍ നേടിയ 50 റണ്‍സ് നിര്‍ണായകമായി. ഐ.പി.എല്ലില്‍ ചെറിയ സ്‌കോര്‍ കണ്ട കളിയില്‍ ദല്‍ഹി കാപിറ്റല്‍സിനെ മുംബൈ ഇന്ത്യന്‍സ് 40 റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: മുംബൈ അഞ്ചിന് 168, ദല്‍ഹി ഒമ്പതിന് 128.
പവര്‍പ്ലേ ഓവര്‍ പിന്നിടുമ്പോഴേക്കും പൃഥ്വി ഷായും (24 പന്തില്‍ 20) ശിഖര്‍ ധവാനും (22 പന്തില്‍ 35) സ്‌കോര്‍ വിക്കറ്റ് പോവാതെ 49 ലെത്തിച്ച ശേഷം ദല്‍ഹിക്ക് 58 റണ്‍സിനിടെ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടു. അക്‌സര്‍ പട്ടേലിനും (23 പന്തില്‍ 26) ക്രിസ് മോറിസിനുമൊഴികെ (9 പന്തില്‍ 11) ആര്‍ക്കും പിന്നെ ഏഴിലേറെ സ്‌കോര്‍ ചെയ്യാനായില്ല. ഒമ്പതിന് 129 ല്‍ അവരുടെ ഇന്നിംഗ്‌സ് അവസാനിച്ചു. 40 റണ്‍സിന്റെ തോല്‍വി. 
നേരത്തെ മുംബൈയും ഏറെ വിയര്‍ത്ത ശേഷമാണ് തിരിച്ചുവന്നത്. പതിനഞ്ചോവറില്‍ നാലിന് 104 ല്‍ പരുങ്ങിയ മുംബൈ ഇന്ത്യന്‍സിനെ പാണ്ഡ്യ സഹോദരന്മാരായ ഹാര്‍ദിക്കും ക്രുനാലും കരകയറ്റി. അവസാന ഓവറുകളില്‍ ഇരുവരും ആഞ്ഞടിച്ചതോടെ മുംബൈ അഞ്ചിന് 168 ലെത്തി. 

ഐ.പി.എല്‍ പോയന്റ് പ'ിക

ടീം    കളി    ജയം    തോല്‍വി    പോയന്റ്
ചെ    െ9    7    2    14
മുംബൈ    8    5    3    10
ദല്‍ഹി    8    5    3    10
പഞ്ചാബ്    9    5    4    10
കൊല്‍ക്കത്ത    8    4    4    8
ഹൈദരാബാദ്    8    4    4    8
രാജസ്ഥാന്‍    8    2    6    4
ബാംഗ്ലൂുര്‍        8    1    7    2
ഓറഞ്ച് ക്യാപ്:
ഡേവിഡ് വാണര്‍ 450 റണ്‍സ്
പര്‍പ്പ്ള്‍ ക്യാപ്:
കഗീസൊ റബാദ 19 വിക്കറ്റ്


 

Latest News