Sorry, you need to enable JavaScript to visit this website.

ജിദ്ദ പ്രവാസികള്‍ 'ചിങ്ങ'പ്പുലരിയുടെ  സുഖാനുഭൂതിയില്‍ 

ജിദ്ദ: കിഴക്കന്‍ മല നിരകളില്‍ പ്രത്യക്ഷപ്പെടാന്‍ മടിച്ചു നില്‍ക്കുന്ന അരുണന്‍. ചായപ്പീടികയില്‍ ചങ്ങാതിമാരെ കണ്ട് രാഷ്ട്രീയം പറഞ്ഞിരിക്കാന്‍ പോകുന്നവരെ തഴുകി തലോടി മന്ദമാരുതന്‍. 
മഞ്ചേരിയിലെയോ കൊണ്ടോട്ടിയിലെയോ ചിങ്ങത്തിലെ പ്രഭാതത്തിന് സമാനമാണ് സൗദി അറേബ്യയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദ നഗരത്തില്‍ ഇന്ന് രാവിലെ മുതല്‍ അനുഭവപ്പെടുന്ന കാലാവസ്ഥ. ഇത് ഇന്നത്തെ  മാത്രം കാര്യമല്ല. 2018 നവംബര്‍ മുതല്‍ പല നാളുകളിലും ഇത് തന്നെയാണ് ജിദ്ദയുടെ സുഖാവസ്ഥ. മിക്ക ദിവസവും രാത്രിയില്‍ തണുപ്പാണ്. അപൂര്‍വം ചില ദിവസങ്ങളില്‍ കൊടൈക്കനാല്‍, ഊട്ടി ലെവലിലേക്ക് ഇത് മാറുകയും ചെയ്യും. നാട്ടിലെ ബന്ധുക്കള്‍ വെന്തുരുകുമ്പോഴാണ് ജിദ്ദയിലെ പ്രവാസികള്‍ക്ക് ലോട്ടറി അടിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രളയത്തിന് ശേഷം വന്ന അത്യുഷ്ണത്തെ കുറിച്ചാലോചിക്കുമ്പോള്‍ ജിദ്ദ പ്രവാസികള്‍ക്കും ആശങ്കയാണ്. ഇത്തവണ വേനല്‍ കടുത്തതാകുമോയെന്നാണ് ആശങ്ക. മെയ് മാസത്തില്‍ നോമ്പുകാലം തുടങ്ങുമ്പോഴും ഇത് തന്നെ തുടരണമേയെന്നാണ് പല പ്രവാസികളുടേയും പ്രാര്‍ഥന. 

Latest News