മദീന- മസ്ജിദുന്നബവിയിൽ റൗദയിലെ വനിതകളുടെ സന്ദർശന സമയത്തിൽ ഇന്നലെ മുതൽ മാറ്റം വരുത്തിയതായി മദീന ഹറം കാര്യാലയം അറിയിച്ചു. പുതിയ സമയക്രമത്തിൽ നേരത്തെ നിശ്ചയിച്ചതിൽ നിന്ന് കൂടുതൽ സമയം സ്ത്രീകൾക്ക് റൗദയിൽ നമസ്കാരത്തിനും സന്ദർശനത്തിനും ലഭിക്കും.
രാവിലെ സൂര്യോദയം മുതൽ ദുഹർ നമസ്കാരത്തിന്റെ ഒരു മണിക്കൂർ മുമ്പ് വരെയും രാത്രി ഇശാ നമസ്കാരാനന്തരം ഫജർ നമസ്കാരത്തിന്റെ ഒരു മണിക്കൂർ വരെയും സ്ത്രീകൾക്ക് നൽകാനാണ് പുതിയ തീരുമാനം. സ്ത്രീ സന്ദർശകരുടെ ആധിക്യം കണക്കിലെടുത്താണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്നും ഹറം കാര്യാലയം വ്യക്തമാക്കി.