Sorry, you need to enable JavaScript to visit this website.

കൊലക്കുറ്റം ആദ്യം നിഷേധിക്കും, പിന്നെ സംരക്ഷിക്കും, ഇത് സി.പി.എം ശൈലി -ഉമ്മൻ ചാണ്ടി

കോൺഗ്രസ് കാസർകോട് കലക്ടറേറ്റിന് മുന്നിൽ നടത്തിയ ഉപവാസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട്- സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചും കല്യോട്ട് ഇരട്ട കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കാസർകോട് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരും കെ. പി. സി. സി, ഡി. സി. സി ഭാരവാഹികളും കാസർകോട് കലക്ടറേറ്റ് പരിസരത്ത് ഏകദിന ഉപവാസം നടത്തി. 
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉപവാസം ഉദ്ഘാടനം ചെയ്തു. കൊലപാതകം നടത്തുകയും ആദ്യം നിഷേധിക്കുകയും പിന്നെ പാർട്ടിക്കാരുടെ കേസ് നടത്തുകയും ചെയ്യുന്നത് സി. പി. എം ശൈലിയാണെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടി പറഞ്ഞു. 
പെരിയ ഇരട്ടക്കൊലക്കേസ് സി. ബി. ഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സി. പി. എമ്മിന് തന്റേടമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. രണ്ടു യുവാക്കളെ കൊന്നതിന് പിന്നിൽ സി. പി. എമ്മിന്റെ ഉന്നത.നേതാക്കൾക്ക് ബന്ധമുണ്ടെന്നും നാടിന് ഭീഷണിയായ ഈ കൊലക്കത്തിയുടെ രാഷ്ട്രീയം അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെ. പി. സി. സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഉപവാസത്തിൽ വൈകുന്നേരം വരെ അദ്ദേഹം പങ്കെടുത്തു. ഡി. സി. സി പ്രസിഡന്റ് ഹക്കിം കുന്നിൽ അധ്യക്ഷത വഹിച്ചു. കെ. പി. കുഞ്ഞിക്കണ്ണൻ, സതീശൻ പാച്ചേനി , എ. പി. അബ്ദുള്ളക്കുട്ടി, കെ. എൽ. പൗലോസ്, പെരിയ ബാലകൃഷ്ണൻ, രതികുമാർ, എ. നീലകണ്ഠൻ, എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ, സി. ടി. അഹമ്മദലി, എം. സി. ഖമറുദ്ധീൻ, എ. ഗോവിന്ദൻ നായർ, ചാണ്ടി ഉമ്മൻ, സുബ്ബയ്യ റായ്, എം. സി. ജോസ്, പി. എ. അഷ്‌റഫലി, സജിത് മൗവ്വൽ തുടങ്ങിയവർ പ്രസംഗിച്ചു. എം. സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. വൈകിട്ട് നാലിന് അവസാനിച്ചു.  കൊല നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ 22 ന് കാഞ്ഞങ്ങാട് ഡിവൈ. എസ.് പി ഓഫീസിലേക്ക് മാർച്ച് നടത്തും. 

Latest News